Kanagattaligayil

കനകത്തളികയിൽ
Work
Year
Language

കനകത്തളികയില്‍ കണിമലരും
കളഭവുമായ്‌ വന്ന വനജ്യോത്സ്നേ
മനസ്സിലെ മദനനു കണിവെയ്ക്കാനൊരു
മല്ലികപ്പൂ തരൂ (കനകത്തളികയില്‍)

ഗന്ധര്‍വ്വനവവധുവിന്‍ മണിയറജാലകത്തില്‍
വെണ്‍പട്ടുവിരിചാര്‍ത്തും പ്രിയതോഴീ
മനസ്സിന്റെ മതിലകഗോപുരമായിരം
മണിവിളക്കുകളാല്‍ അലങ്കരിക്കൂ അലങ്കരിക്കൂ
(കനകത്തളികയില്‍)

ചഞ്ചലമിഴിമുനയില്‍ മൃദുലവികാരങ്ങള്‍
മഞ്ജരിയായ് വിടരും പ്രിയതോഴീ
മനസ്സിലെ സ്വരരാഗപാരിജാതങ്ങളെ
മണിച്ചിലമ്പുകളാല്‍ വിളിച്ചുണര്‍ത്തൂ വിളിച്ചുണര്‍ത്തൂ
(കനകത്തളികയില്‍)

kanagattaḽigayil kaṇimalaruṁ
kaḽabhavumāy‌ vanna vanajyotsne
manassilĕ madananu kaṇivĕykkānŏru
malligappū tarū (kanagattaḽigayil)

gandharvvanavavadhuvin maṇiyaṟajālagattil
vĕṇbaṭṭuvirisārttuṁ priyadoḻī
manassinṟĕ madilagagoburamāyiraṁ
maṇiviḽakkugaḽāl alaṅgarikkū alaṅgarikkū
(kanagattaḽigayil)

sañjalamiḻimunayil mṛdulavigāraṅṅaḽ
mañjariyāy viḍaruṁ priyadoḻī
manassilĕ svararāgabārijādaṅṅaḽĕ
maṇiccilambugaḽāl viḽiccuṇarttū viḽiccuṇarttū
(kanagattaḽigayil)