Kanagasvapnannal

കനകസ്വപ്നങ്ങൾ
Year
Language

കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്നു
കാർത്തിക നവദീപ മാല (2)

ഇന്ദുകിരണങ്ങൾ പൂക്കളിറുത്തു
ഇന്ദ്രധനുസ്സിനാൽ മാല കെട്ടി
ഇന്നു നമ്മുടെ സങ്കൽപ സുന്ദരിമാർ
ഇരവും പകലും നൃത്തമാടി
(കനക...)

വാനത്തിൻ വാസന്ത വനങ്ങളിൽ കൂടി
വാസരപ്പക്ഷികൾ പറന്നു പോകൂ
നാളെയെത്തുമൊരു വിവാഹ സുദിനം
നാമെല്ലാം കാക്കും മഹോൽസവം
(കനക..)

ശാലീനയായ്‌ വരും ശരൽക്കാലസന്ധ്യ
മേലാപ്പു കെട്ടിയ മണ്ഡപത്തിൽ
മന്ദമെത്തുമൊരു വധുവും വരനും
മധുരം കിള്ളും ഉത്സവം
(കനക...)

kanagasvapnaṅṅaḽ manassil sārttunnu
kārttiga navadība māla (2)

indugiraṇaṅṅaḽ pūkkaḽiṟuttu
indradhanussināl māla kĕṭṭi
innu nammuḍĕ saṅgalba sundarimār
iravuṁ pagaluṁ nṛttamāḍi
(kanaga...)

vānattin vāsanda vanaṅṅaḽil kūḍi
vāsarappakṣigaḽ paṟannu pogū
nāḽĕyĕttumŏru vivāha sudinaṁ
nāmĕllāṁ kākkuṁ maholsavaṁ
(kanaga..)

śālīnayāy‌ varuṁ śaralkkālasandhya
melāppu kĕṭṭiya maṇḍabattil
mandamĕttumŏru vadhuvuṁ varanuṁ
madhuraṁ kiḽḽuṁ utsavaṁ
(kanaga...)