Kanagamo kaaminiyo

കനകമോ കാമിനിയോ
Year
Language

കനകമോ കാമിനിയോ
കണ്‍‌പുരികപ്പീലിയാല്‍ മനുഷ്യമനസ്സിനെ
കാല്‍ത്തളിരില്‍ വീഴ്‌ത്തുന്ന കലയേത്
കനകം.. കനകം.. കനകം..(2)

നാഗരത്ന നവരത്ന മാലവേണോ
അനുരാഗമെന്ന തുളുമ്പുന്ന മദിരവേണോ (2)
ഞാന്‍നിറയ്ക്കും വൈന്‍‌ഗ്ലാസിന്‍ തേന്‍‌തിരയില്‍
കുഴയുമീ കാമുകര്‍ക്കു കവിതവേണോ എന്റെയീ
കാമശാസ്‌ത്ര കവിതവേണോ
മാലാ... മാലാ... മാനത്തെ മേനക
മണ്ണിലേക്കെറിയും മാല
മാലയ്‌ക്കും മേനകയ്‌ക്കും പൊന്നുവില.. പൊന്നുവിലാ ഹാഹാഹാ..
ലലല്ല ലലല്ല ലലല്ല ലല്ലല്ല
ഹഹ ഹഹ ഹഹ ഹാ... (കനകമോ)

മോഹപുഷ്പ മദപുഷ്പ ശയ്യവേണോ
സ്വപ്നമോഹിനിയാം രജനിതന്‍ കുളിരുവേണോ (2)
പ്രേമഗീതം പതയുമീ മാറിടത്തില്‍ പടരുവാന്‍
പ്രാണഹര്‍ഷ ലഹരി വേണോ എന്റെയീ
രോമഹര്‍ഷ ലഹരി വേണോ
മാലാ... മാലാ... മാനത്തെ താരക
മണ്ണിലേക്കെറിയും മാല
മാലയ്‌ക്കും താരകയ്‌ക്കും പൊന്നുവില.. പൊന്നുവിലാ ഹാഹാഹാ..
ലലല്ല ലലല്ല ലലല്ല ലല്ലല്ല
ലല ലല ലലല്ലല്ലാ... (കനകമോ)

kanagamo kāminiyo
kaṇ‌purigappīliyāl manuṣyamanassinĕ
kālttaḽiril vīḻ‌ttunna kalayet
kanagaṁ.. kanagaṁ.. kanagaṁ..(2)

nāgaratna navaratna mālaveṇo
anurāgamĕnna tuḽumbunna madiraveṇo (2)
ñānniṟaykkuṁ vain‌glāsin den‌tirayil
kuḻayumī kāmugarkku kavidaveṇo ĕnṟĕyī
kāmaśās‌tra kavidaveṇo
mālā... mālā... mānattĕ menaga
maṇṇilekkĕṟiyuṁ māla
mālay‌kkuṁ menagay‌kkuṁ pŏnnuvila.. pŏnnuvilā hāhāhā..
lalalla lalalla lalalla lallalla
haha haha haha hā... (kanagamo)

mohabuṣpa madabuṣpa śayyaveṇo
svapnamohiniyāṁ rajanidan kuḽiruveṇo (2)
premagīdaṁ padayumī māṟiḍattil paḍaruvān
prāṇaharṣa lahari veṇo ĕnṟĕyī
romaharṣa lahari veṇo
mālā... mālā... mānattĕ tāraga
maṇṇilekkĕṟiyuṁ māla
mālay‌kkuṁ tāragay‌kkuṁ pŏnnuvila.. pŏnnuvilā hāhāhā..
lalalla lalalla lalalla lallalla
lala lala lalallallā... (kanagamo)