Kamalasaran kaalsavecca

കമലശരൻ കാഴ്ചവെച്ച
Work
Year
Language

(പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ
മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും
ഞാന്‍ കൈവശമാക്കും
(സ്ത്രീ) കരളിനുള്ളില്‍ ഒളിഞ്ഞിരിയ്ക്കും കൗശലമെല്ലാം ‌
ഇന്നു കവടി വെച്ചു കരിമഷി നോക്കി കണ്ടു പിടിക്കും
ഞാന്‍ കണ്ടു പിടിക്കും
(പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ

(പു) കല്യാണ പ്രായമായ കാമിനിയാളേ (2)
നിന്റെ നിറമാറില്‍ കന്മദമോ കന്മഷമോ
കാതിലോലപ്പവിഴമണി മാലകള്‍ ചാര്‍ത്തും നിന്റെ‌
കവിളിണയില്‍ കുങ്കുമോ ചെന്നിണമോ
(സ്ത്രീ) കന്മദമല്ലാ കുങ്കുമമല്ലാ‌
(പു) പിന്നെ
(സ്ത്രീ) കാമുകന്റെ മനം മയക്കും പൊടിപൊടി മന്ത്രം
(പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ
മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും
ഞാന്‍ കൈവശമാക്കും

(പു) കുറുമൊഴികള്‍ കിന്നരിയ്ക്കും കൂന്തലിനുള്ളില്‍
കുവലയമായ് ഞാനൊരിയ്ക്കല്‍ ഒളിച്ചിരിയ്ക്കും
പഴമൊഴികള്‍ കതിരണിയും നിന്‍ ചുണ്ടിണയില്‍
പ്രണയ പല്ലവിയായ് വേഷമിട്ട് തപസ്സിരിയ്ക്കും
(സ്ത്രീ) പരിഭവമില്ല പരാതിയില്ല
(പു) പിന്നെ
(സ്ത്രീ) പല്ലവിയെ പാട്ടിലാക്കി തടവിലിടും ഞാന്‍

(പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ
മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും
ഞാന്‍ കൈവശമാക്കും

(ഡു) അ...

(pu) kamalaśaran kāḻsa vĕcca kaṇimalare ninṟĕ
miḻigaḽilĕ kaḽḽakkathagaḽ kaivaśamākkuṁ
ñān kaivaśamākkuṁ
(strī) karaḽinuḽḽil ŏḽiññiriykkuṁ kauśalamĕllāṁ ‌
innu kavaḍi vĕccu karimaṣi nokki kaṇḍu piḍikkuṁ
ñān kaṇḍu piḍikkuṁ
(pu) kamalaśaran kāḻsa vĕcca kaṇimalare

(pu) kalyāṇa prāyamāya kāminiyāḽe (2)
ninṟĕ niṟamāṟil kanmadamo kanmaṣamo
kādilolappaviḻamaṇi mālagaḽ sārttuṁ ninṟĕ‌
kaviḽiṇayil kuṅgumo sĕnniṇamo
(strī) kanmadamallā kuṅgumamallā‌
(pu) pinnĕ
(strī) kāmuganṟĕ manaṁ mayakkuṁ pŏḍibŏḍi mandraṁ
(pu) kamalaśaran kāḻsa vĕcca kaṇimalare ninṟĕ
miḻigaḽilĕ kaḽḽakkathagaḽ kaivaśamākkuṁ
ñān kaivaśamākkuṁ

(pu) kuṟumŏḻigaḽ kinnariykkuṁ kūndalinuḽḽil
kuvalayamāy ñānŏriykkal ŏḽicciriykkuṁ
paḻamŏḻigaḽ kadiraṇiyuṁ nin suṇḍiṇayil
praṇaya pallaviyāy veṣamiṭṭ tabassiriykkuṁ
(strī) paribhavamilla parādiyilla
(pu) pinnĕ
(strī) pallaviyĕ pāṭṭilākki taḍaviliḍuṁ ñān

(pu) kamalaśaran kāḻsa vĕcca kaṇimalare ninṟĕ
miḻigaḽilĕ kaḽḽakkathagaḽ kaivaśamākkuṁ
ñān kaivaśamākkuṁ

(ḍu) a...