You are here

Raakkadal [D]

Title (Indic)
രാക്കടല്‍ [D]
Work
Year
Language
Credits
Role Artist
Music Berny Ignatius
Performer Chorus
Sujatha Mohan
Dr Fahad Mohamad
Writer Kaithapram

Lyrics

Malayalam

രാക്കടൽ ‍കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
(രാക്കടൽ ‍കടഞ്ഞെടുത്ത......)
പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

ഛിലും ഛിലും തുളുമ്പി മഞ്ഞുവീണ മേട്ടില്‍ കിലും കിലുങ്ങി നിന്‍റെ താളം
സ്വരം സ്വരം പൊഴിഞ്ഞു പൊന്‍കൊലുസ്സു പാടി മനസ്സിനുള്ളിലുള്ള താളം
ഒന്നു കണ്ട മാത്രയില്‍ നാം അലിഞ്ഞ സന്ധ്യയില്‍ മൗനം കിന്നാരമായി
മൗന നൊമ്പരം തൊട്ടുലഞ്ഞുപോം നീ രാഗാര്‍ദ്രയായി
രാക്കടൽ ‍കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

അടുത്തടുത്തു വന്നതാര്‍ക്കുവേണ്ടിയാണു നീ ഉടുത്തൊരുങ്ങി വന്ന പെണ്ണേ
കുളിച്ചൊരുങ്ങി വന്ന മഞ്ഞുതുള്ളിപോലും നിനക്കു വേണ്ടിയുള്ളതല്ലേ
എന്തിനിന്നു വന്നു നീ തേന്‍ ചുരന്ന വേളയില്‍
പൂവേ പുന്നാരമേ ദേവരാഗമേ പൊന്‍പരാഗമേ എന്‍ പൊന്നോമലേ
(രാക്കടൽ ‍കടഞ്ഞെടുത്ത.....)
പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ (2)

English

rākkaḍal kaḍaññĕḍutta rāgamuttu pole
koḍamaññiloḍiyoḍivannadĕndināṇu nī
ŏnnu miṇḍuvān nūṟu kāryamoduvān
ŏnnu kāṇuvān manaṁ paguttu nalguvān
ñān vannu veḻāmbalāyi pūttu ninnu nīlāmbalāyi
(rākkaḍal kaḍaññĕḍutta......)
pŏnmeghame paṟanniṟaṅṅi vā pūmĕttayil pudaccuṟaṅṅuvān

shiluṁ shiluṁ tuḽumbi maññuvīṇa meṭṭil kiluṁ kiluṅṅi ninṟĕ tāḽaṁ
svaraṁ svaraṁ pŏḻiññu pŏnkŏlussu pāḍi manassinuḽḽiluḽḽa tāḽaṁ
ŏnnu kaṇḍa mātrayil nāṁ aliñña sandhyayil maunaṁ kinnāramāyi
mauna nŏmbaraṁ tŏṭṭulaññuboṁ nī rāgārdrayāyi
rākkaḍal kaḍaññĕḍutta rāgamuttu pole
koḍamaññiloḍiyoḍi vannadĕndināṇu nī
pŏnmeghame paṟanniṟaṅṅi vā
pūmĕttayil pudaccuṟaṅṅuvān

aḍuttaḍuttu vannadārkkuveṇḍiyāṇu nī uḍuttŏruṅṅi vanna pĕṇṇe
kuḽiccŏruṅṅi vanna maññuduḽḽiboluṁ ninakku veṇḍiyuḽḽadalle
ĕndininnu vannu nī ten suranna veḽayil
pūve punnārame devarāgame pŏnparāgame ĕn pŏnnomale
(rākkaḍal kaḍaññĕḍutta.....)
pŏnmeghame paṟanniṟaṅṅi vā pūmĕttayil pudaccuṟaṅṅuvān (2)

Lyrics search