Kalyaanamodiram

കല്യാണമോതിരം
Year
Language

കല്യാണമോതിരം കൈമാറും നേരം
കള്ളക്കണ്ണങ്ങോട്ടു നീട്ടിയില്ലേ
കള്ളിയെപ്പോലെ നീ നോക്കിയില്ലേ!
ഉല്‍ക്കണ്ഠയെന്തിനോ ഉല്‍ക്കണ്ഠയെന്തിനോ
കല്‍ക്കണ്ടമാണുനിന്‍ കാട്ടുരാജ!
നല്ല കല്‍ക്കണ്ടം നല്ലകല്‍ക്കണ്ടമാണു നിന്റെ കാട്ടുരാജ!

എല്ലാര്‍ക്കും പാഴ്‌മുളയെന്നു തോന്നി
പുല്ലാംകുഴലെന്നെനിക്കു തോന്നി
പുന്നാരപ്പാട്ടിനാല്‍ പൂമാല ചാര്‍ത്തിടും
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞൂ
അവന്‍ പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞു

കട്ടിയിരുമ്പൊത്ത നെഞ്ചിനുള്ളില്‍
കനകം വിളയുന്ന മണ്ണുകണ്ടേ
കണ്ണീരൊഴുക്കിയാ മണ്ണും നനച്ചൊരു
മാതളപൂന്തോട്ടം ഞാന്‍ വളര്‍ത്തും
അതില്‍ മധുരക്കിനാവുകള്‍ പൂത്തുനില്‍ക്കും

kalyāṇamodiraṁ kaimāṟuṁ neraṁ
kaḽḽakkaṇṇaṅṅoṭṭu nīṭṭiyille
kaḽḽiyĕppolĕ nī nokkiyille!
ulkkaṇḍhayĕndino ulkkaṇḍhayĕndino
kalkkaṇḍamāṇunin kāṭṭurāja!
nalla kalkkaṇḍaṁ nallagalkkaṇḍamāṇu ninṟĕ kāṭṭurāja!

ĕllārkkuṁ pāḻ‌muḽayĕnnu tonni
pullāṁkuḻalĕnnĕnikku tonni
punnārappāṭṭināl pūmāla sārttiḍuṁ
pŏnnoḍakkuḻalĕnnu ñānaṟiññū
avan pŏnnoḍakkuḻalĕnnu ñānaṟiññu

kaṭṭiyirumbŏtta nĕñjinuḽḽil
kanagaṁ viḽayunna maṇṇugaṇḍe
kaṇṇīrŏḻukkiyā maṇṇuṁ nanaccŏru
mādaḽabūndoṭṭaṁ ñān vaḽarttuṁ
adil madhurakkināvugaḽ pūttunilkkuṁ