Kalyaana raatriyil

കല്യാണ രാത്രിയിൽ
Work
Year
Language

കല്യാണരാത്രിയില്‍ കാന്തനരികിലെത്തുമ്പോള്‍
കല്യാണികളവാണി എന്തുചെയ്യും നീ എന്തുചെയ്യും?
നാഥന്റെ മുമ്പിലൊരു നാലുമണിപ്പൂപോലെ
നാണിച്ചു നാണിച്ചു നില്‍ക്കും
ഞാന്‍ നാണിച്ചു നാണിച്ചു നില്‍ക്കും

കരിമീശക്കാരനവന്‍ കളിവാക്കുചൊല്ലി നിന്റെ
കവിളിലൊന്നു നുള്ളിയാല്‍ നീ എന്തുചെയ്യും നീ എന്തുചെയ്യും?
പ്രണയത്തിന്‍ തേനുണ്ണാന്‍ കൊതിയുണ്ടെങ്കിലും
പരിഭവം നടിച്ചു ഞാന്‍ മാറിനില്‍ക്കും
രാഗപരിഭവം നടിച്ചു ഞാന്‍ മാറിനില്‍ക്കും

മറിമായക്കാരനവന്‍ മാറാതെവന്നു നിന്നെ
മാറോടണച്ചാല്‍ നീ എന്തുചെയ്യും?
നീ എന്തുചെയ്യും?
കളിമാറും ചിരിമാറും കരളിന്റെ നിലമാറും
കല്യാണപ്പിറ്റേന്ന് ചൊല്ലാം ഞാന്‍ ബാക്കി
കല്യാണപ്പിറ്റേന്ന് ചൊല്ലാം ഞാന്‍

kalyāṇarātriyil kāndanarigilĕttumboḽ
kalyāṇigaḽavāṇi ĕndusĕyyuṁ nī ĕndusĕyyuṁ?
nāthanṟĕ mumbilŏru nālumaṇippūbolĕ
nāṇiccu nāṇiccu nilkkuṁ
ñān nāṇiccu nāṇiccu nilkkuṁ

karimīśakkāranavan kaḽivākkusŏlli ninṟĕ
kaviḽilŏnnu nuḽḽiyāl nī ĕndusĕyyuṁ nī ĕndusĕyyuṁ?
praṇayattin denuṇṇān kŏdiyuṇḍĕṅgiluṁ
paribhavaṁ naḍiccu ñān māṟinilkkuṁ
rāgabaribhavaṁ naḍiccu ñān māṟinilkkuṁ

maṟimāyakkāranavan māṟādĕvannu ninnĕ
māṟoḍaṇaccāl nī ĕndusĕyyuṁ?
nī ĕndusĕyyuṁ?
kaḽimāṟuṁ sirimāṟuṁ karaḽinṟĕ nilamāṟuṁ
kalyāṇappiṭrenn sŏllāṁ ñān bākki
kalyāṇappiṭrenn sŏllāṁ ñān