Kalppaandagaalattolam

കൽപ്പാന്തകാലത്തോളം
Year
Language

കല്‍പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ്‌ നിൽക്കും

കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ
കവർന്ന രാധികയേ.. പോലെ..
(കല്‍പ്പാന്തകാലത്തോളം)

കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ {2}
കന്മദ പൂവിടർന്നാൽ കളിവിരുന്നൊരുക്കുന്ന {2}
കസ്തൂരി മാനല്ലോ നീ
(കല്‍പ്പാന്തകാലത്തോളം)

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ {2}
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട {2}
കതിർമയി ദമയന്തി നീ
(കല്‍പ്പാന്തകാലത്തോളം)

kalppāndagālattoḽaṁ
kādare nīyĕn munnil
kalhāra hāravumāy‌ nilkkuṁ

kalyāṇarūbanāguṁ kaṇṇanṟĕ karaḽinĕ
kavarnna rādhigayeppolĕ
kavarnna rādhigaye.. polĕ..
(kalppāndagālattoḽaṁ)

kaṇṇaḍaccālumĕnṟĕ kaṇmunnil ŏḻugunna
kalloliniyallo nī {2}
kanmada pūviḍarnnāl kaḽivirunnŏrukkunna {2}
kastūri mānallo nī
(kalppāndagālattoḽaṁ)

karppūramĕriyunna kadirmaṇḍabattilĕ
kārttiga viḽakkāṇu nī {2}
kadanagāvyaṁ polĕ kaḽiyaraṅṅil kaṇḍa {2}
kadirmayi damayandi nī
(kalppāndagālattoḽaṁ)