Kallyaanamaagaatta

കല്ല്യാണമാകാത്ത
Year
Language

കല്യാണമാവാത്ത കാട്ടുപെണ്ണേ
കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കഥയോര്‍ത്തിരുന്നെന്നും കല്പനകള്‍ നെയ്യും നിന്‍
കരളിന്റെ കണ്ടിപ്പു ഞാനറിഞ്ഞു
കല്യാണമാവാത്ത കാട്ടുപെണ്ണേ
എന്നോളമാവാത്ത കൂട്ടുകാരീ
ഏതോ പാടുന്ന കുറുമ്പുകാരീ
എന്നോളമാവാത്ത കൂട്ടുകാരീ
കളിയാക്കാന്‍ പിന്നാലേ കൊഞ്ചിവന്നാല്‍ നിന്റെ
കവിളത്തു നല്ലൊരു നുള്ളു തരും
എന്നോളമാവാത്ത കൂട്ടുകാരീ

കള്ളനവന്‍ വന്നു നിന്നെ നോക്കിയപ്പോള്‍
കണ്‍പോള നാണത്താല്‍ അടഞ്ഞതില്ലേ (കള്ളനവന്‍ ‍)
കാണാത്ത ദൂരത്തില്‍ മറഞ്ഞു കഴിഞ്ഞപ്പോള്‍
കായാമ്പൂ കണ്ണുകള്‍ നിറഞ്ഞതില്ലേ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ
കല്യാണമാവാത്ത കാട്ടുപെണ്ണേ

കരിവണ്ടിന്‍ കൂട്ടത്തെ കണ്ടുനില്‍ക്കേ
കണ്‍പോള അറിയാതെ അടഞ്ഞുപോയീ
കരിവണ്ടിന്‍ കൂട്ടത്തെ കണ്ടുനില്‍ക്കേ
കണ്‍പോള അറിയാതെ അടഞ്ഞുപോയീ
കഴിഞ്ഞ വിപത്തിന്റെ കഥയോര്‍ത്തു നിന്നപ്പോള്‍
കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയീ
എള്ളോളമാവാത്ത കൂട്ടുകാരീ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ
കല്യാണമാവാത്ത കാട്ടുപെണ്ണേ

kalyāṇamāvātta kāṭṭubĕṇṇe
kāṇān seluḽḽa kannippĕṇṇe
kalyāṇamāvātta kāṭṭubĕṇṇe
kathayorttirunnĕnnuṁ kalbanagaḽ nĕyyuṁ nin
karaḽinṟĕ kaṇḍippu ñānaṟiññu
kalyāṇamāvātta kāṭṭubĕṇṇe
ĕnnoḽamāvātta kūṭṭugārī
edo pāḍunna kuṟumbugārī
ĕnnoḽamāvātta kūṭṭugārī
kaḽiyākkān pinnāle kŏñjivannāl ninṟĕ
kaviḽattu nallŏru nuḽḽu taruṁ
ĕnnoḽamāvātta kūṭṭugārī

kaḽḽanavan vannu ninnĕ nokkiyappoḽ
kaṇboḽa nāṇattāl aḍaññadille (kaḽḽanavan )
kāṇātta dūrattil maṟaññu kaḻiññappoḽ
kāyāmbū kaṇṇugaḽ niṟaññadille
kalyāṇamāvātta kāṭṭubĕṇṇe
kāṇān seluḽḽa kannippĕṇṇe
kalyāṇamāvātta kāṭṭubĕṇṇe

karivaṇḍin kūṭṭattĕ kaṇḍunilkke
kaṇboḽa aṟiyādĕ aḍaññuboyī
karivaṇḍin kūṭṭattĕ kaṇḍunilkke
kaṇboḽa aṟiyādĕ aḍaññuboyī
kaḻiñña vibattinṟĕ kathayorttu ninnappoḽ
kaṇṇugaḽ aṟiyādĕ niṟaññuboyī
ĕḽḽoḽamāvātta kūṭṭugārī
kalyāṇamāvātta kāṭṭubĕṇṇe
kāṇān seluḽḽa kannippĕṇṇe
kalyāṇamāvātta kāṭṭubĕṇṇe