Kallyaana pennin

കല്ല്യാണ പെണ്ണിന്‌
Year
Language

കല്യാണപ്പെണ്ണിന്‌ താലിയൊരുക്കണ കന്നിപ്പൂവെയില്‌
കന്നിപ്പൂവെയില്‌
കണ്ണെഴുതി പൊട്ടുതൊട്ട്‌ കരളിൽ കനവു തൊട്ട്‌
വരവായ് കന്നിനിലാവ്‌
(കല്യാണപ്പെണ്ണിന്‌.....)

തരുമോ പൂതരുമോ വേളിപ്പെണ്ണിനു പൂതരുമോ
വെള്ളിലവള്ളികൾ കിങ്ങിണിത്തോഴികൾ
സ്വർണ്ണമണിത്താലി കോർത്തിടുമോ
(തരുമോ.....)
വേളിയ്ക്കു നിങ്ങളും വാ പൂത്താലിയ്ക്കു മൊട്ടുമായ് വാ - 2
ഞങ്ങടെ കല്യാണം ഈ നാടിന്റെ പൊന്നോണം
തന തന്തന തന്താനെ തന താനന തന്താനെ
(കല്യാണപ്പെണ്ണിന്.....)

മാരൻ മണിമാരൻ കന്നിപ്പെണ്ണിന്റെ മാരൻ ഞാൻ
അമ്പിളിത്താലത്തിൽ ആതിരാത്താലത്തിൽ
ആവണിപൂഞ്ചേല കൊണ്ടുതരും
(മാരൻ....)
വേളിയ്ക്കു നിങ്ങളും വാ മണിത്താലിയ്ക്കു തങ്കം താ - 2
ഞങ്ങടെ പൂമഞ്ചം ഈ നാടിന്റെ രോമാഞ്ചം
തന തന്തന തന്താനെ തന താനന തന്താനെ
(കല്യാണപ്പെണ്ണിന്.....)
വരവായ് കന്നിനിലാവ്‌ - 2

kalyāṇappĕṇṇin‌ tāliyŏrukkaṇa kannippūvĕyil‌
kannippūvĕyil‌
kaṇṇĕḻudi pŏṭṭudŏṭṭ‌ karaḽil kanavu tŏṭṭ‌
varavāy kanninilāv‌
(kalyāṇappĕṇṇin‌.....)

tarumo pūdarumo veḽippĕṇṇinu pūdarumo
vĕḽḽilavaḽḽigaḽ kiṅṅiṇittoḻigaḽ
svarṇṇamaṇittāli korttiḍumo
(tarumo.....)
veḽiykku niṅṅaḽuṁ vā pūttāliykku mŏṭṭumāy vā - 2
ñaṅṅaḍĕ kalyāṇaṁ ī nāḍinṟĕ pŏnnoṇaṁ
tana tandana tandānĕ tana tānana tandānĕ
(kalyāṇappĕṇṇin.....)

māran maṇimāran kannippĕṇṇinṟĕ māran ñān
ambiḽittālattil ādirāttālattil
āvaṇibūñjela kŏṇḍudaruṁ
(māran....)
veḽiykku niṅṅaḽuṁ vā maṇittāliykku taṅgaṁ tā - 2
ñaṅṅaḍĕ pūmañjaṁ ī nāḍinṟĕ romāñjaṁ
tana tandana tandānĕ tana tānana tandānĕ
(kalyāṇappĕṇṇin.....)
varavāy kanninilāv‌ - 2