Kalluvalayitta kayyil

കല്ലുവളയിട്ട കയ്യിൽ
Work
Year
Language

കല്ലുവളയിട്ടകയ്യാല്‍ നെല്ലുകുത്തുന്നോളേ
കടമിഴിയാല്‍ കരളിനുള്ളില്‍ കവിത എഴുതിയോളേ
പൂമരമേ ഞമ്മളു് നിന്നെ കണ്ടനാളു തൊട്ടേ
പാമരം ഒടിഞ്ഞു പോയ കെട്ടുവള്ളം പോലെ
കെട്ടുവള്ളം പോലെ
(കല്ലുവള)

നേരേ നിന്നു പഞ്ചസാര ചിരിചിരക്കും നേരം
എന്റെ നെഞ്ചകത്തില്‍ കേട്ടിടുന്നു നല്ല പാണ്ടിമേളം
കരുണകാട്ടി ഇല്ലെന്നാകില്‍ എന്റെ ഖല്‍ബു് മോളെ
കരയിലേയ്ക്കെടുത്തെറിഞ്ഞ കരിമീനെപ്പോലെ
(കല്ലുവള)

ഇന്നു് നമ്മുടെ കാഞ്ഞിരത്തിലു് പച്ചമുന്തിരി കായ്ച്ചു്
ഇന്നു് നമ്മുടെ സങ്കടങ്ങളു നിന്റെ പുഞ്ചിരിമായ്ച്ചു്
ബാപ്പബന്നു് പക്കിനീട്ടു് കുത്തിടുന്നമുമ്പേ
സുയിപ്പുമാറ്റി എന്റെ കൂടെ പോരിക നീ പിമ്പേ
(കല്ലുവള)

kalluvaḽayiṭṭagayyāl nĕlluguttunnoḽe
kaḍamiḻiyāl karaḽinuḽḽil kavida ĕḻudiyoḽe
pūmarame ñammaḽu് ninnĕ kaṇḍanāḽu tŏṭṭe
pāmaraṁ ŏḍiññu poya kĕṭṭuvaḽḽaṁ polĕ
kĕṭṭuvaḽḽaṁ polĕ
(kalluvaḽa)

nere ninnu pañjasāra sirisirakkuṁ neraṁ
ĕnṟĕ nĕñjagattil keṭṭiḍunnu nalla pāṇḍimeḽaṁ
karuṇagāṭṭi illĕnnāgil ĕnṟĕ khalbu് moḽĕ
karayileykkĕḍuttĕṟiñña karimīnĕppolĕ
(kalluvaḽa)

innu് nammuḍĕ kāññirattilu് paccamundiri kāyscu്
innu് nammuḍĕ saṅgaḍaṅṅaḽu ninṟĕ puñjirimāyscu്
bāppabannu് pakkinīṭṭu് kuttiḍunnamumbe
suyippumāṭri ĕnṟĕ kūḍĕ poriga nī pimbe
(kalluvaḽa)