Kallimullugal kallimullugal mannil nammal

കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ മണ്ണിൽ നമ്മൾ
Work
Year
Language

കള്ളിമുള്ളുകള്‍...കള്ളിമുള്ളുകള്‍...
മണ്ണില്‍ നമ്മളെന്നുമെന്നും
കള്ളിമുള്ളുകള്‍...(കള്ളിമുള്ളുകൾ ..)
കാഴ്ചയുള്ളൊരീശ്വരന്‍
വിണ്ണില്‍ നിന്നും വാരിയിട്ട
കറുത്ത മുത്തുകള്‍...നമ്മള്‍
കറുത്ത മുത്തുകള്‍...
(കള്ളിമുള്ളുകൾ ..)

ഈ ഇരുട്ടില്‍ നമ്മള്‍ തീര്‍ത്ത
സൗഹൃദത്തിന്‍ കണ്ണികള്‍
പൊട്ടുകില്ലയെങ്കിലും
തേങ്ങിടുന്നു മാനസം..(ഈ ഇരുട്ടില്‍..)
പോകുവാന്‍ ..എങ്ങു പോകുവാന്‍
ഏകനായി ജീവിതത്തിന്‍ വീഥിയില്‍..
(കള്ളിമുള്ളുകൾ ..)

പോയനാളില്‍ നമ്മള്‍ നെയ്ത
സൗന്ദര്യങ്ങള്‍ കാണുവാന്‍
കാഴ്ചയില്ലെങ്കിലും
ഈറനാകും കണ്ണുകള്‍..(പോയനാളില്‍..)
ചേരുമോ...ഒന്നുചേരുമോ..
നമ്മള്‍ വീണ്ടും ജീവിതത്തിന്‍ വേദിയില്‍...
(കള്ളിമുള്ളുകൾ ..)

kaḽḽimuḽḽugaḽ...kaḽḽimuḽḽugaḽ...
maṇṇil nammaḽĕnnumĕnnuṁ
kaḽḽimuḽḽugaḽ...(kaḽḽimuḽḽugaḽ ..)
kāḻsayuḽḽŏrīśvaran
viṇṇil ninnuṁ vāriyiṭṭa
kaṟutta muttugaḽ...nammaḽ
kaṟutta muttugaḽ...
(kaḽḽimuḽḽugaḽ ..)

ī iruṭṭil nammaḽ tīrtta
sauhṛdattin kaṇṇigaḽ
pŏṭṭugillayĕṅgiluṁ
teṅṅiḍunnu mānasaṁ..(ī iruṭṭil..)
poguvān ..ĕṅṅu poguvān
eganāyi jīvidattin vīthiyil..
(kaḽḽimuḽḽugaḽ ..)

poyanāḽil nammaḽ nĕyda
saundaryaṅṅaḽ kāṇuvān
kāḻsayillĕṅgiluṁ
īṟanāguṁ kaṇṇugaḽ..(poyanāḽil..)
serumo...ŏnnuserumo..
nammaḽ vīṇḍuṁ jīvidattin vediyil...
(kaḽḽimuḽḽugaḽ ..)