പിതാവേ ..... പിതാവേ .....
പണ്ടു നിന് പുത്രനെ നീ വെടിഞ്ഞു
നീ നോക്കി നില്‍ക്കെ അവന് പിടഞ്ഞു
പിന്നെ ഈ പെണ്ണിന് മിഴിനീരിന്
എന്ത് വില നല്‍കും നീ പിതാവേ
പിതാവേ ..... പിതാവേ .....
നിന്നെ നിന്ദിപ്പോരെ നീ തഴുകും
നിന്നെ വന്ദിപ്പോരെ നീ തഴയും
നിന്നെ നിന്ദിപ്പോരെ നീ തഴുകും
നിന്നെ വന്ദിപ്പോരെ നീ തഴയും
നീതി നടത്തുന്ന നിന്റെയനീതിയില്
നോവുന്നു കുഞ്ഞാടിന്നുള്ളം .....
പിതാവേ ..... പിതാവേ .....
ഏലായ് ഏലായ് ലമ്മാ സബക്താനി ....
എന്തിനീ സൃഷ്ടികള്‍ നീ നടത്തി
എന്തിനീ തെറ്റുകള്‍ നീ നിരത്തി
എന്തിനീ സൃഷ്ടികള്‍ നീ നടത്തി
എന്തിനീ തെറ്റുകള്‍ നീ നിരത്തി
സത്യം കറുക്കുന്ന നിന്റെ ഗാഗുല്ത്തയില്
എത്തുന്നു ഞങ്ങള്‍ കുരിശുമായി .....
പിതാവേ ..... പിതാവേ .....
ഏലായ് ഏലായ് ലമ്മാ സബക്താനി ....
പണ്ടു നിന് പുത്രനെ നീ വെടിഞ്ഞു
നീ നോക്കി നില്‍ക്കെ അവന് പിടഞ്ഞു
പിന്നെ ഈ പെണ്ണിന് മിഴിനീരിന്
എന്ത് വില നല്‍കും നീ പിതാവേ
പിതാവേ ..... പിതാവേ ..... പിതാവേ ..........