അശോക വനത്തിലെ സീതമ്മ
അവളുടെ ശ്രീരാമന് ആരമ്മാ
നീ ചൊല്ലമ്മാ
അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ
അഴകിയ രാവണന് ആരമ്മാ
തുഞ്ചന്‍ വളര്‍ത്തിയ പൈങ്കിളിയേ ഈ
നെഞ്ചിലെ സങ്കടം ഏതമ്മാ
നീ ചൊല്ലമ്മാ
(അശോക)
ഏഴുവരികള്‍ തള്ളി പിന്നെ എഴക്ഷരവും തള്ളി
ഏഴുവരികള്‍ തള്ളി പിന്നെ എഴക്ഷരവും തള്ളി
എല്ലാം എല്ലാം ചൊല്ലമ്മാ
നീ എല്ലാം എല്ലാം ചൊല്ലമ്മാ
എല്ലാം എല്ലാം ചൊല്ലമ്മാ
നീ എല്ലാം എല്ലാം ചൊല്ലമ്മാ
എന്നുവരും രാമന് എന്നുവരും തന്റെ
കണ്മണിയാളുടെ കരംപിടിക്കാന്‍ (എന്നു വരും )
തോരാത്ത കണ്ണീരിന് കരകയറാന്‍
എന്നും ശ്രീരാമനാമം ജപിക്കമ്മാ
നീ ജപിക്കമ്മാ (അശോക)