Kallan sakkettu

കള്ളന്‍ ചക്കേട്ടു
Year
Language

(സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
(പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം
അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ
(സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ
(പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം

(കോ) തിത്തിത്താര തെയ്യെത്താര തിത്തേ തക തെയ്യേത്താര
തിത്തിത്താര തിത്തിത്താര തെയ്യ് (2)

(സ്ത്രീ) നില്ലിലൂടെയെന്‍ നൊമ്പരങ്ങളൊരു മിന്നു മാല പണിയും
(പു) മിന്നുമാല പൂത്താലിയാക്കി വിരഹങ്ങള്‍ മാറ്റിടുമ്പോള്‍
മധുരം നുണഞ്ഞ ചുണ്ടില്‍ മനസ്സമ്മതം വിളമ്പും
(ഡു) ഹൃദയങ്ങള്‍ തൊട്ടുമുളയോലകള്‍ തഴുകും ഓടമായിയൊഴുകും

(സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
(പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം

(പു) തനിന്‍റെ കൈകളില്‍ ഞാന്‍ വെറും നയമ്പെന്‍റെ തോണിയിനി നീ
(സ്ത്രീ) നമ്മള്‍ ഒന്നു ചേര്‍ന്നീ വിശാലലയകര്‍മ്മകായലോരം
കരളിന്‍ കിനാക്കള്‍ മേയും കുടിലൊന്നു തീര്‍ത്തു വാഴാം
(ഡു) അതിലൊന്നുരണ്ടു മണിനാമ്പുകള്‍ വളരുമെങ്കിലാത്മ സുകൃതം

(സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ
(പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം
അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ
(ഡു) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ
തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം

(strī) kaḽḽan sakkyeṭṭu āruṁ kaṇḍāl miṇḍaṇḍa payyeppayye kŏṇḍĕttinnoṭṭe
(pu) tīvĕṭṭiccuṇḍan mele nīlakkāyalil tāḽattaṇḍuṁ vīśippāyumbaṁ
aḻage.. āruyire... idile... vā kalyāṇattenuṇṇuṁ tumbiyalle
(strī) kaḽḽan sakkyeṭṭu āruṁ kaṇḍāl miṇḍaṇḍa payyebayye kŏṇḍu tinnoṭṭe
(pu) tīvĕṭṭiccuṇḍan mele nīlakkāyalil tāḽattaṇḍuṁ vīśippāyumbaṁ

(ko) tittittāra tĕyyĕttāra titte taga tĕyyettāra
tittittāra tittittāra tĕyy (2)

(strī) nillilūḍĕyĕn nŏmbaraṅṅaḽŏru minnu māla paṇiyuṁ
(pu) minnumāla pūttāliyākki virahaṅṅaḽ māṭriḍumboḽ
madhuraṁ nuṇañña suṇḍil manassammadaṁ viḽambuṁ
(ḍu) hṛdayaṅṅaḽ tŏṭṭumuḽayolagaḽ taḻuguṁ oḍamāyiyŏḻuguṁ

(strī) kaḽḽan sakkyeṭṭu āruṁ kaṇḍāl miṇḍaṇḍa payyeppayye kŏṇḍĕttinnoṭṭe
(pu) tīvĕṭṭiccuṇḍan mele nīlakkāyalil tāḽattaṇḍuṁ vīśippāyumbaṁ

(pu) taninṟĕ kaigaḽil ñān vĕṟuṁ nayambĕnṟĕ toṇiyini nī
(strī) nammaḽ ŏnnu sernnī viśālalayagarmmagāyaloraṁ
karaḽin kinākkaḽ meyuṁ kuḍilŏnnu tīrttu vāḻāṁ
(ḍu) adilŏnnuraṇḍu maṇināmbugaḽ vaḽarumĕṅgilātma sukṛtaṁ

(strī) kaḽḽan sakkyeṭṭu āruṁ kaṇḍāl miṇḍaṇḍa payyeppayye kŏṇḍĕttinnoṭṭe
(pu) tīvĕṭṭiccuṇḍan mele nīlakkāyalil tāḽattaṇḍuṁ vīśippāyumbaṁ
aḻage.. āruyire... idile... vā kalyāṇattenuṇṇuṁ tumbiyalle
(ḍu) kaḽḽan sakkyeṭṭu āruṁ kaṇḍāl miṇḍaṇḍa payyebayye kŏṇḍu tinnoṭṭe
tīvĕṭṭiccuṇḍan mele nīlakkāyalil tāḽattaṇḍuṁ vīśippāyumbaṁ