Kaliyuvaan

കഴിയുവാന്‍
Year
Language

കഴിയുവാന്‍ വഴിയില്ല
കഷ്ടതകള്‍ കുറവല്ല
കരയും കിടാക്കള്‍ തന്‍
കണ്ണീര്‍ തുടയ്ക്കുവാന്‍
ഒരു ഗതി നീ തന്നതില്ലെങ്കിലും
പരിഭവമതില്‍ ഞാന്‍ പറഞ്ഞില്ല കൃഷ്ണാ

ജീവനു നിലയുണ്ടോ ദേഹം വെടിഞ്ഞാല്‍
നാരിക്കു ഗതിയുണ്ടോ നാഥന്‍ പിരിഞ്ഞാല്‍
ജീവനു നിലയുണ്ടോ ദേഹം വെടിഞ്ഞാല്‍
നാരിക്കു ഗതിയുണ്ടോ നാഥന്‍ പിരിഞ്ഞാല്‍
ദേവാ കനിയുക നീ - ഗതി നീയേ
കരുണാസാഗരമേ കണ്ണാ -
ദേവാ കനിയുക നീ

അഴകാര്‍ന്ന നിന്‍പദങ്ങള്‍
അര്‍ച്ചന ചെയ്‌വാനായ്
ഉഴറിടുമെന്‍പ്രിയന്റെ
തൊഴുകൈകള്‍ തന്നെയോ
ഈ വിധം ബന്ധിച്ചെന്റെ ജീവിതം തകര്‍ന്നീടാന്‍
ഈ വിധിയേകിയതെന്തേ കൃഷ്ണാ.. കൃഷ്ണാ

kaḻiyuvān vaḻiyilla
kaṣṭadagaḽ kuṟavalla
karayuṁ kiḍākkaḽ tan
kaṇṇīr tuḍaykkuvān
ŏru gadi nī tannadillĕṅgiluṁ
paribhavamadil ñān paṟaññilla kṛṣṇā

jīvanu nilayuṇḍo dehaṁ vĕḍiññāl
nārikku gadiyuṇḍo nāthan piriññāl
jīvanu nilayuṇḍo dehaṁ vĕḍiññāl
nārikku gadiyuṇḍo nāthan piriññāl
devā kaniyuga nī - gadi nīye
karuṇāsāgarame kaṇṇā -
devā kaniyuga nī

aḻagārnna ninpadaṅṅaḽ
arscana sĕy‌vānāy
uḻaṟiḍumĕnpriyanṟĕ
tŏḻugaigaḽ tannĕyo
ī vidhaṁ bandhiccĕnṟĕ jīvidaṁ tagarnnīḍān
ī vidhiyegiyadĕnde kṛṣṇā.. kṛṣṇā