Kaliyum siriyum

കളിയും ചിരിയും
Work
Year
Language

കളിയും ചിരിയും ഖബറിലടങ്ങും
കല്‍പ്പനകാക്കാന്‍ നമ്മള്‍ മടങ്ങും
ജല്ലജലാലിന്‍ ചൊല്ലിന്‍ പടിയേ
ജന്നത്തുല്‍ ഫിര്‍ദൌസില്‍ കടക്കും

മൂന്നുകണ്ടം തുണിയിലാ മയ്യത്തു പൊതിഞ്ഞു
മുകളില്‍ നീലാകാശ വിളക്കുകളണഞ്ഞു
ജനനവും മരണവും അല്ലാഹുവിന്റെ
കരുണയാല്‍ നടക്കുമെന്നൊരു കാറ്റുമൊഴിഞ്ഞു
എല്ലാം നല്‍കും നീയള്ളാ എല്ലാമെടുക്കും നീയള്ളാ...
കളിയും ചിരിയും...........

ഒന്നുകാണാന്‍ കഴിവില്ലാതരികില്‍ ഞാന്‍ നിന്നൂ
ഒരിക്കലും കത്താത്ത മിഴികളുമായി
തുടക്കവുമൊടുക്കവും അല്ലാഹുവിന്റെ
പടിക്കലാണെന്നപ്പോള്‍ ഒരു മിന്നല്‍ മൊഴിഞ്ഞു
എല്ലാമറിയും നീയള്ളാ.. എങ്ങും നിറയും നീയള്ളാ
കളിയും ചിരിയും...........

kaḽiyuṁ siriyuṁ khabaṟilaḍaṅṅuṁ
kalppanagākkān nammaḽ maḍaṅṅuṁ
jallajalālin sŏllin paḍiye
jannattul phirdaൌsil kaḍakkuṁ

mūnnugaṇḍaṁ tuṇiyilā mayyattu pŏdiññu
mugaḽil nīlāgāśa viḽakkugaḽaṇaññu
jananavuṁ maraṇavuṁ allāhuvinṟĕ
karuṇayāl naḍakkumĕnnŏru kāṭrumŏḻiññu
ĕllāṁ nalguṁ nīyaḽḽā ĕllāmĕḍukkuṁ nīyaḽḽā...
kaḽiyuṁ siriyuṁ...........

ŏnnugāṇān kaḻivillādarigil ñān ninnū
ŏrikkaluṁ kattātta miḻigaḽumāyi
tuḍakkavumŏḍukkavuṁ allāhuvinṟĕ
paḍikkalāṇĕnnappoḽ ŏru minnal mŏḻiññu
ĕllāmaṟiyuṁ nīyaḽḽā.. ĕṅṅuṁ niṟayuṁ nīyaḽḽā
kaḽiyuṁ siriyuṁ...........