Kaliyarannil

കളിയരങ്ങില്‍
Year
Language

കളിയരങ്ങിൽ വിളക്കെരിഞ്ഞു
യവനികയും ഉലഞ്ഞുയർന്നു
കഥയിനി തുടങ്ങരുതോ തോഴാ
(കളിയരങ്ങിൽ..)

അണിയറയിൽ
അണിഞ്ഞൊരുങ്ങും
നട്ടുവർ വരും വരെയും
ആർക്കും അരങ്ങിൽ വരാം
ആട്ടം ഞാൻ പറഞ്ഞു തരാം
നിനക്കും വരാം
നിനക്കും വരാം ചങ്ങാതീ
നിനക്കും വരാം
(കളിയരങ്ങിൽ..)

നായിക ഞാൻ ഒരുത്തിയല്ലോ
നായകൻ പല മുഖങ്ങൾ
ആർക്കും നറുക്കെടുക്കാം
സ്വർഗ്ഗത്തിൽ വിരുന്നു വരാം
നിനക്കും വരാം
നിനക്കും വരാം ചങ്ങാതീ
നിനക്കും വരാം
(കളിയരങ്ങിൽ..)

kaḽiyaraṅṅil viḽakkĕriññu
yavanigayuṁ ulaññuyarnnu
kathayini tuḍaṅṅarudo toḻā
(kaḽiyaraṅṅil..)

aṇiyaṟayil
aṇiññŏruṅṅuṁ
naṭṭuvar varuṁ varĕyuṁ
ārkkuṁ araṅṅil varāṁ
āṭṭaṁ ñān paṟaññu tarāṁ
ninakkuṁ varāṁ
ninakkuṁ varāṁ saṅṅādī
ninakkuṁ varāṁ
(kaḽiyaraṅṅil..)

nāyiga ñān ŏruttiyallo
nāyagan pala mukhaṅṅaḽ
ārkkuṁ naṟukkĕḍukkāṁ
svarggattil virunnu varāṁ
ninakkuṁ varāṁ
ninakkuṁ varāṁ saṅṅādī
ninakkuṁ varāṁ
(kaḽiyaraṅṅil..)