Kalivilayaadiya

കളിവിളയാടിയ
Work
Year
Language

കളി വിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍
തരിവള കാഞ്ചനതളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായി
ഇതു കഥയോ കഥയുടെ കഥയോ വരുംവഴിയേ പുലമ്പിയ കഥയോ
കഥയറിയാത്തിരിമറികഥയോ കഥ കഥയില്‍ തിരുകിയ കളിയോ
പൊരുളുകളേഴും കഥയറിഞ്ഞാലോ
പുലര്‍പൂക്കാലം അറിവിന്‍ ഉറവിന്‍ അലിവെഴും നിറനിറവായി

കൂത്തിന്നാടലും മത്താടലും പാടലും തീര്‍ന്നേ
നീട്ടിപ്പാടലും അന്‍പാടലും കൂടലും വേണേ
കണ്ണില്‍ കാണലും നേര്‍ക്കേല്‍ക്കലും തോന്നാന്നെ തോന്നി
സ്നേഹയ്ക്കുള്ളിലും തേന്മുള്ളിലും നീ തീര്‍ന്നുവാന്‍ പോരൂ
ആരുമേ പോരൂ പിരിയല്ലേ നീ നിറമൊന്നും നിന്മെയ്യില്‍ മായല്ലേ
ചിറകുവിരിച്ചു ഞാന്‍ നടനമാടവേ
കാവടിപ്പീലിയില്‍ കണ്ണുകള്‍ കൊണ്ടെല്ലാം കാണാനായല്ലോ
കളി വിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍
തരിവള കാഞ്ചനതളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായി

ഒന്നാനാം കടല്‍ ഏഴാം കടല്‍ പാല്‍ക്കടല്‍ കണ്ടേ
ഇതിലെന്‍റേതോമല ആരോമല ആമല വഴിയേ
പൂവാലന്‍കിളി വാലന്‍കിളി പൈങ്കിളിപ്പെണ്ണ്‌
പൊന്നോണക്കളം ഒന്നാംകളം പൂക്കളം കണ്ടേ
കടലേ നീ വാ മലയോളം വാ
കിളി പാറും പൂമാനം കണ്ടേനേ
ഉറങ്ങി ഉണര്‍ന്നു ഞാന്‍
ഉദയം കണ്ടു ഞാന്‍
ഏതാണീ മണ്ണെന്നും ഞാനാരെന്നോ കാര്യം കണ്ടുണര്‍ന്നല്ലോ

കളി വിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍
തരിവള കാഞ്ചനതളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായി
ഇതു കഥയോ കഥയുടെ കഥയോ വരുംവഴിയേ പുലമ്പിയ കഥയോ
കഥയറിയാത്തിരിമറികഥയോ കഥ കഥയില്‍ തിരുകിയ കളിയോ
പൊരുളുകളേഴും കഥയറിഞ്ഞാലോ
പുലര്‍പൂക്കാലം അറിവിന്‍ ഉറവിന്‍ അലിവെഴും നിറനിറവായി

kaḽi viḽayāḍiya kaḽamidil jīvida varaviḽi kūṟiya varaguṟigaḽ
tarivaḽa kāñjanadaḽayuḍĕ tāḽamŏḍŏru nimiṣattilĕ anandadayāyi
idu kathayo kathayuḍĕ kathayo varuṁvaḻiye pulambiya kathayo
kathayaṟiyāttirimaṟigathayo katha kathayil tirugiya kaḽiyo
pŏruḽugaḽeḻuṁ kathayaṟiññālo
pularbūkkālaṁ aṟivin uṟavin alivĕḻuṁ niṟaniṟavāyi

kūttinnāḍaluṁ mattāḍaluṁ pāḍaluṁ tīrnne
nīṭṭippāḍaluṁ anpāḍaluṁ kūḍaluṁ veṇe
kaṇṇil kāṇaluṁ nerkkelkkaluṁ tonnānnĕ tonni
snehaykkuḽḽiluṁ tenmuḽḽiluṁ nī tīrnnuvān porū
ārume porū piriyalle nī niṟamŏnnuṁ ninmĕyyil māyalle
siṟaguviriccu ñān naḍanamāḍave
kāvaḍippīliyil kaṇṇugaḽ kŏṇḍĕllāṁ kāṇānāyallo
kaḽi viḽayāḍiya kaḽamidil jīvida varaviḽi kūṟiya varaguṟigaḽ
tarivaḽa kāñjanadaḽayuḍĕ tāḽamŏḍŏru nimiṣattilĕ anandadayāyi

ŏnnānāṁ kaḍal eḻāṁ kaḍal pālkkaḍal kaṇḍe
idilĕnṟedomala āromala āmala vaḻiye
pūvālankiḽi vālankiḽi paiṅgiḽippĕṇṇ‌
pŏnnoṇakkaḽaṁ ŏnnāṁkaḽaṁ pūkkaḽaṁ kaṇḍe
kaḍale nī vā malayoḽaṁ vā
kiḽi pāṟuṁ pūmānaṁ kaṇḍene
uṟaṅṅi uṇarnnu ñān
udayaṁ kaṇḍu ñān
edāṇī maṇṇĕnnuṁ ñānārĕnno kāryaṁ kaṇḍuṇarnnallo