Kalivaakk sollumbol

കളിവാക്ക് ചൊല്ലുമ്പോള്‍
Work
Year
Language

കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത്
കാണുന്നതെന്തേ സിന്ദൂരം പെണ്ണേ
കാണുന്നതെന്തേ സിന്ദൂരം (കളിവാക്കു...)

പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ
പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം
പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം (കളിവാക്കു...)

ആ.. കണ്ണിൽ പ്രേമത്തിൻ കനകവിളക്കുകൾ
കത്തിച്ചു വെച്ചവനാരാണു
കാണാത്ത നേരത്ത് കരളിന്റെ മാറത്ത്
പാടുന്ന പൈങ്കിളി ഏതാണു പെണ്ണേ
പാടുന്ന പൈങ്കിളി ഏതാണു
കാട്ടിൽ തേയില നുള്ളിയ പൈങ്കിളി
കാര്യം നടത്തുന്ന പെണ്ണാണു

കാണാൻ എത്തിയ മേലാളൻ വന്നിട്ട്
കാതിൽ പറഞ്ഞതിന്നെന്താണു നിന്റെ
കാതിൽ പറഞ്ഞതിന്നെന്താണു (കളിവാക്കു..)

kaḽivākku sŏllumboḽ kaṇṇāḍikkaviḽatt
kāṇunnadĕnde sindūraṁ pĕṇṇe
kāṇunnadĕnde sindūraṁ (kaḽivākku...)

paṇḍattĕ pāṭṭugaḽ keḽkkumboḽ
pĕṇṇinṟĕ suṇḍatt pūttallo mandāraṁ
pĕṇṇinṟĕ suṇḍatt pūttallo mandāraṁ (kaḽivākku...)

ā.. kaṇṇil premattin kanagaviḽakkugaḽ
katticcu vĕccavanārāṇu
kāṇātta neratt karaḽinṟĕ māṟatt
pāḍunna paiṅgiḽi edāṇu pĕṇṇe
pāḍunna paiṅgiḽi edāṇu
kāṭṭil teyila nuḽḽiya paiṅgiḽi
kāryaṁ naḍattunna pĕṇṇāṇu

kāṇān ĕttiya melāḽan vanniṭṭ
kādil paṟaññadinnĕndāṇu ninṟĕ
kādil paṟaññadinnĕndāṇu (kaḽivākku..)