കലയുടെ പാലലച്ചോലയിൽ ഒഴുകുന്ന
കലയുടെ പാലലച്ചോലയിലൊഴുകുന്ന
കല്‍ഹാരകുസുമം ഞാന്‍
കാറ്റത്തു പാറി വന്നു ദേവന്റെ കാലില്‍ വീണ
കല്യാണസൌഗന്ധികമാണു ഞാന്‍ (കലയുടെ)
രാധയ്ക്കും മാധവനും നര്‍ത്തനവേദി തീര്‍ത്ത
മാധവീലതികാ മലര്‍കുഞ്ജത്തില്‍
വാരിളംതെന്നലില്‍ താളത്തില്‍ തുള്ളിയ
വാസന്തീമലരാണു ഞാന്‍ (കലയുടെ)
സംഗീതനവമേഘവര്‍ഷത്തിലലയുന്ന
സങ്കല്പസൌന്ദര്യവനറാണി ഞാന്‍
ഉല്ലാസലഹരിതന്‍ ഊഞ്ഞാലിലാടുന്ന
സ്വര്‍ലോകനര്‍ത്തകി ഞാന്‍ (കലയുടെ)
kalayuḍĕ pālalaccolayilŏḻugunna
kalhāragusumaṁ ñān
kāṭrattu pāṟi vannu devanṟĕ kālil vīṇa
kalyāṇasaൌgandhigamāṇu ñān (kalayuḍĕ)
rādhaykkuṁ mādhavanuṁ narttanavedi tīrtta
mādhavīladigā malarguñjattil
vāriḽaṁtĕnnalil tāḽattil tuḽḽiya
vāsandīmalarāṇu ñān (kalayuḍĕ)
saṁgīdanavameghavarṣattilalayunna
saṅgalbasaൌndaryavanaṟāṇi ñān
ullāsalaharidan ūññālilāḍunna
svarloganarttagi ñān (kalayuḍĕ)