Kalarivilakku telinyanyaadaano

കളരിവിളക്കു തെളിഞ്ഞതാണോ
Year
Language

കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ

കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
ശംഖു കടഞ്ഞ കഴുത്തഴവും
മാറത്തു മാമ്പുള്ളിപ്പോര്‍ച്ചുണങ്ങും
(മാനത്തൂന്ന്..)

നാഗത്തളയിട്ട കാല്‍വടിവും
ചൊവ്വൊത്ത ചേകോന്‍റെ മെയ്യഴകും
പടകാളിമുറ്റം നിറഞ്ഞുനില്‍ക്കും
അങ്കക്കലയുള്ള വീരനാരോ
(മാനത്തൂന്ന്...)

kaḽariviḽakk tĕḽiññadāṇo
kŏnnamaraṁ pūttulaññadāṇo
mānattūnnĕṅṅānuṁ vannadāṇo
kunnattu sūryan udiccadāṇo

kāriruḽŏtta muḍiyaḻaguṁ
kārirumboḍŏtta kaikkaruttuṁ
śaṁkhu kaḍañña kaḻuttaḻavuṁ
māṟattu māmbuḽḽipporscuṇaṅṅuṁ
(mānattūnn..)

nāgattaḽayiṭṭa kālvaḍivuṁ
sŏvvŏtta segonṟĕ mĕyyaḻaguṁ
paḍagāḽimuṭraṁ niṟaññunilkkuṁ
aṅgakkalayuḽḽa vīranāro
(mānattūnn...)