(പു) ഉം...
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
നീ ഉണരാത്തതെന്തേ ഓമലേ
(സ്ത്രീ) വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍
അമലേന്ദു എന്നെ മുകര്‍ന്നാലോ
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
(പു) തെളി വെണ്ണിലാവിന്‍ പാലാഴിയോരം പാടീല്ലയെന്തേ കിനാവേ (2)
(സ്ത്രീ) നിന്നില്‍ തുളുമ്പും മണിവേണുഗാനം കേട്ടു ഞാന്‍ എന്നെ മറന്നു (2)
നിന്നരികില്‍ ഹൃദയം ശ്രുതി ചേര്‍ന്നു
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
(പു) മധുരാനുരാഗം ചിരി തൂകിയല്ലോ ആടീല്ല എന്തേ വസന്തം (2)
(സ്ത്രീ) മഞ്ജീരമേകും യമുനാ തരംഗം മൗനരാഗത്തില്‍ മയങ്ങി (2)
ഉള്ളില്‍ തുടരും മോഹം ജതി ചേര്‍ന്നു
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
നീ ഉണരാത്തതെന്തേ ഓമലേ
(സ്ത്രീ) വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍
അമലേന്ദു എന്നെ മുകര്‍ന്നാലോ
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്