പറയുന്നെല്ലാരും പറയുന്നെല്ലാരും
പണ്ടേ നമ്മളു പ്രേമമാണെന്ന്
പറയുന്നെല്ലാരും
കടക്കണ്ണു കൊണ്ടുള്ള വേല കണ്ടിട്ടു
പറയുന്നെല്ല്ലാരും
മനസ്സിനുള്ളിലെ മണിപഴ്സ്
പോക്കറ്റടിച്ചു നിങ്ങളു പോക്കറ്റടിച്ചു
മധുരച്ചക്കരച്ചായ തന്നെന്നെ മയക്കിയെടുത്തു
നീ മയക്കിയെടുത്തു
കുലുക്കിക്കുത്തണ കണ്ണു കാണിച്ചു കറക്കിയെടുത്തു
ഈ കറക്കുകമ്പനിയാപ്പീസിന്റെ
താക്കോലെടുത്തു കള്ളത്താക്കോലെടുത്തു
കപ്പടാമീശ വച്ചു നടന്ന പെണ്ണേ
കാക്കിയുടുപ്പുമിട്ടു നടന്ന പെണ്ണേ
മറച്ചു വച്ചാലും മറയുകില്ല നിന്റെ
മനുഷ്യനെ കറക്കുന്ന നോട്ടം
എത്രയൊതുക്കിയാലുമൊതുങ്ങുകില്ല നിന്റെ
തൊട്ടാല്‍ പൊട്ടണ പ്രായം
പറയുന്നെല്ലാരും.....
അകന്നുനിന്നപ്പോളെനിക്കുതോന്നി
എന്തൊരു ബോറ് പുരുഷന് എന്തൊരു ബോറ്
അടുത്തു കണ്ടപ്പോള്‍ കരളിലപ്പിടി
മുന്തിരിച്ചാറ് മധുര മുന്തിരിച്ചാറ്
ഒരുത്തിയായാലൊരുത്തനെപ്പോഴുമടുത്തു വേണം
ഇനി പൊരുത്തം നോക്കണം നാളു നോക്കണം
നേരം കുറിക്കേണം നല്ല നേരം കുറിക്കേണം
പറയുന്നെല്ലാരും..........