കലമ്പൊട്ടക്കാട്ടിലെ ചിലമ്പിട്ട പെണ്ണേ
കളമൊഴിയേ കുളക്കോഴിപ്പെണ്ണേ
കളം വരയ്ക്കാൻ വായോ
കുളം കലക്കാൻ വായോ
കളിത്തോഴി കുളക്കോഴി പെണ്ണേ
(കലമ്പൊട്ടക്കാട്ടിലെ....)
കാണാൻ വന്നതൊരാള് - 2
കണിയാൻ കുറിച്ചതു നാള്
ഇളക്കത്താലി നിൻ ഇളംകഴുത്തണിഞ്ഞാൽ
പിണക്കക്കാരനും ഇണങ്ങിപ്പോകും
മയങ്ങിപ്പോകും
(കലമ്പൊട്ടക്കാട്ടിലെ....)
മൊഴിയാൻ വന്നതൊരാള് - 2
നുണയാൻ വന്നത് നീയ്
മിനുക്കക്കാപ്പ് നിൻ കണങ്കയ്യണിഞ്ഞാൽ
പിണക്കക്കാരനും ഇണങ്ങിപ്പോകും
മയങ്ങിപ്പോകും
(കലമ്പൊട്ടക്കാട്ടിലെ....)