Kalabhattil munnivarum

കളഭത്തിൽ മുങ്ങിവരും
Work
Year
Language

കളഭത്തില്‍ മുങ്ങിവരും വൈശാഖ രജനിയില്‍
കളിത്തോഴീ..നിന്നെ കാണാന്‍ വന്നൂ ഞാന്‍
കളിത്തോഴീ...കളിത്തോഴീ...

കിളിവാതിലിന്‍ വെളിയില്‍ നിന്നും
ഒരു മലരിതള്‍ അകത്തേയ്ക്കെറിഞ്ഞു ഞാന്‍
അകത്തപ്പോള്‍ കേട്ടത് നിന്‍ ചിരിയോ നീ
വളര്‍ത്തുന്ന മൈന തന്‍ ചിറകടിയോ...

പൌര്‍ണ്ണമിതന്‍ അംഗുലീയം വാങ്ങി
വെണ്‍‌മുകില്‍ സുന്ദരി മോതിരം മാറി..
പിച്ചകപ്പൂം പന്തലിട്ട പൂനിലാവില്‍ നിന്‍
നിശ്ചയ താംബൂലം നടത്തേണ്ടേ....

kaḽabhattil muṅṅivaruṁ vaiśākha rajaniyil
kaḽittoḻī..ninnĕ kāṇān vannū ñān
kaḽittoḻī...kaḽittoḻī...

kiḽivādilin vĕḽiyil ninnuṁ
ŏru malaridaḽ agatteykkĕṟiññu ñān
agattappoḽ keṭṭat nin siriyo nī
vaḽarttunna maina tan siṟagaḍiyo...

paൌrṇṇamidan aṁgulīyaṁ vāṅṅi
vĕṇ‌mugil sundari modiraṁ māṟi..
piccagappūṁ pandaliṭṭa pūnilāvil nin
niścaya tāṁbūlaṁ naḍatteṇḍe....