ദേവസന്ധ്യാഗോപുരത്തില് ചാരുചന്ദനമേടയില്‍..
ശാന്തമീ വേളയില്‍ സൗമ്യനാം ഗായകാ..
പാടുക നീയൊരു ഗാനം..
പവിഴനിലാവിന്‍ പ്രിയഗാനം...
ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും ജാതകമെഴുതിച്ചു തന്നു..
മഴതന്‍ നേര്‍ത്ത വിരലുകള്‍ മണ്ണില്‍ സ്മൃതികളില്‍ താളം പകര്‍ന്നു...
ഭൂമിതന്‍ യൗവ്വനം നീയറിയാതൊരു താമരത്തംബുരു തന്നു..
ശ്രുതി ചേര്‍ക്കുമോ... ജതി സ്വരംപാടുമോ...
ശ്രുതി ചേര്‍ക്കുമോ... ജതി സ്വരംപാടുമോ..
പനിനീര്‍പ്പൂക്കള്‍ പൊന്നലുക്കിടുമീ പല്ലവി പാടിയതാരോ...
പാടത്തെ കിളികള്‍ കലപിലകൂട്ടും കാകളി മൂളിയതാരോ...
പാടിയ ഗീതം പാതിയില്‍ നിര്‍ത്തി പറന്നുപോയതുമാരോ...
ചെവിയോര്‍ക്കുമോ... നിന് സ്വരം കേള്‍ക്കുമോ...
ചെവിയോര്‍ക്കുമോ... നിന് സ്വരം കേള്‍ക്കുമോ