Kalabhakkuṟiyitta

കളഭക്കുറിയിട്ട
Year
Language

കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ
കളിയും ചിരിയും എവിടെ പോയ്‌
എവിടെ പോയ്‌

കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ
കളിയും ചിരിയും ഇന്നെവിടെ പോയ്‌
എവിടെ പോയ്‌

മൗനം നിൻ അധരത്തെ മുദ്രവച്ചടച്ചോ
നാണം നിൻ കവിളത്ത്‌ കുങ്കുമം തേച്ചോ
അഞ്ജനക്കണ്ണെഴുതാൻ കൗമാരം അണഞ്ഞല്ലോ
കഞ്ചബാണൻ നിനക്കുറ്റ കളിത്തോഴനായ്‌
നിൻ കളിത്തോഴനായ്‌ (കളഭ കുറിയിട്ട)

പണ്ടത്തെ കിന്നാരങ്ങൾ പറയാൻ മടിയെന്തേ
ചുണ്ടിൽ നിന്നും മണിമുത്തുകൾ താഴെ വീഴുമോ
അദ്യത്തെ രാത്രിയിൽ നിൻ ഗൗരവ മുഖംമൂടി
ആരും അറിയാതെ തകർക്കും ഞാൻ
തകർക്കും ഞാൻ (കളഭ കുറിയിട്ട)

kaḽabhaguṟiyiṭṭa muṟappĕṇṇĕ - ninṟĕ
kaḽiyuṁ siriyuṁ ĕviḍĕ poy‌
ĕviḍĕ poy‌

kaḽabhaguṟiyiṭṭa muṟappĕṇṇĕ - ninṟĕ
kaḽiyuṁ siriyuṁ innĕviḍĕ poy‌
ĕviḍĕ poy‌

maunaṁ nin adharattĕ mudravaccaḍacco
nāṇaṁ nin kaviḽatt‌ kuṅgumaṁ tecco
añjanakkaṇṇĕḻudān kaumāraṁ aṇaññallo
kañjabāṇan ninakkuṭra kaḽittoḻanāy‌
nin kaḽittoḻanāy‌ (kaḽabha kuṟiyiṭṭa)

paṇḍattĕ kinnāraṅṅaḽ paṟayān maḍiyĕnde
suṇḍil ninnuṁ maṇimuttugaḽ tāḻĕ vīḻumo
adyattĕ rātriyil nin gaurava mukhaṁmūḍi
āruṁ aṟiyādĕ tagarkkuṁ ñān
tagarkkuṁ ñān (kaḽabha kuṟiyiṭṭa)