Kalaagairali

കലാകൈരളി
Year
Language

ആ...ആ...ആ...ആ....
കലാകൈരളി കാവ്യനർത്തകി.....
കലാകൈരളി കാവ്യനർത്തകി കനകസിംഹാസനങ്ങൾ കളിയരങ്ങുകളാക്കി
കനകസിംഹാസനങ്ങൾ കളിയരങ്ങുകളാക്കി
കഥകളിയാടിയ ഗന്ധർവ്വസുന്ദരി....
കലാകൈരളി കാവ്യനർത്തകി

ചുറ്റമ്പലത്തിലും ഊട്ടുപുരയിലും
ഞാറ്റുവേലപ്പൂക്കൾ പാടും നെൽപ്പാടത്തും
(ചുറ്റമ്പലത്തിലും....)
പുത്തൻകലങ്ങളും പൊന്നരിവാളുമായ്‌
പുത്തരിയുണ്ണുന്ന ചെറുമിതൻ ചുണ്ടിനും...
(പുത്തൻകലങ്ങളും.....)
നീ പണിഞ്ഞു നിന്റെ കൂത്തമ്പലം
നിറഞ്ഞാടും കവിതതൻ കളിയമ്പലം
കലാകൈരളി കാവ്യനർത്തകി.....

തുഞ്ചൻപറമ്പിലെ പൈങ്കിളി കൊഞ്ചലിൽ
പൂന്താന പാനതൻ അഭിഷേകതീർത്ഥത്തിൽ
ആ...ആ...ആ....
(തുഞ്ചൻപറമ്പിലെ....)
ചെറുശ്ശേരി ഗാഥയിൽ ഇരയിമ്മൻ കുമ്മിയിൽ
കുഞ്ചന്റെ തുള്ളലിൽ പൊട്ടിച്ചിരികളിൽ
നീ വളർന്നു....നിന്റെ നാലുകെട്ടിൽ
വിരുന്നു വന്നതെത്രയോ സംസ്കാരങ്ങൾ....
(കലാകൈരളി......)

ā...ā...ā...ā....
kalāgairaḽi kāvyanarttagi.....
kalāgairaḽi kāvyanarttagi kanagasiṁhāsanaṅṅaḽ kaḽiyaraṅṅugaḽākki
kanagasiṁhāsanaṅṅaḽ kaḽiyaraṅṅugaḽākki
kathagaḽiyāḍiya gandharvvasundari....
kalāgairaḽi kāvyanarttagi

suṭrambalattiluṁ ūṭṭuburayiluṁ
ñāṭruvelappūkkaḽ pāḍuṁ nĕlppāḍattuṁ
(suṭrambalattiluṁ....)
puttankalaṅṅaḽuṁ pŏnnarivāḽumāy‌
puttariyuṇṇunna sĕṟumidan suṇḍinuṁ...
(puttankalaṅṅaḽuṁ.....)
nī paṇiññu ninṟĕ kūttambalaṁ
niṟaññāḍuṁ kavidadan kaḽiyambalaṁ
kalāgairaḽi kāvyanarttagi.....

tuñjanpaṟambilĕ paiṅgiḽi kŏñjalil
pūndāna pānadan abhiṣegadīrtthattil
ā...ā...ā....
(tuñjanpaṟambilĕ....)
sĕṟuśśeri gāthayil irayimman kummiyil
kuñjanṟĕ tuḽḽalil pŏṭṭiccirigaḽil
nī vaḽarnnu....ninṟĕ nālugĕṭṭil
virunnu vannadĕtrayo saṁskāraṅṅaḽ....
(kalāgairaḽi......)