Kalaabam

കലാപം
Work
Year
Language

മനസ്സിലെ കിളിക്കൂടിനുള്ളില്‍ സ്നേഹമിന്നെവിടെ
മരുനിലംപോല്‍ അന്തരംഗം പൂക്കളില്ലിവിടെ
സാന്ത്വനം തേടും ഏതോ പൂങ്കുയില്‍പ്പാട്ടോ
സ്വന്തബന്ധങ്ങള്‍ തേടും പാതിരാക്കാറ്റോ
ഇരുളും ഹൃദയതടത്തിലൊരുതിരിനാളമായ് മാറി...
മനസ്സിലെ കിളിക്കൂടിനുള്ളില്‍ സ്നേഹമിന്നെവിടെ
മരുനിലംപോല്‍ അന്തരംഗം പൂക്കളില്ലിവിടെ...

വഴികള്‍ മൂടി നില്‍ക്കുന്നതു് സ്വാർത്ഥമോഹമോ
പിഴച്ചുപോകും കണക്കുകള്‍ തന്‍ വലിയ പുസ്തകമോ
വഴികള്‍ മൂടി നില്‍ക്കുന്നതു് സ്വാർത്ഥമോഹമോ
പിഴച്ചുപോകും കണക്കുകള്‍ തന്‍ വലിയ പുസ്തകമോ..
മന്ത്രകോടിക്കസവിനുള്ളില്‍ കോര്‍ത്ത സങ്കല്പം
മരിവില്ലുപോലെ വേഗം മാഞ്ഞുപോകുമ്പോള്‍
മിഥ്യയായതു സ്വപ്നമോ പൊന്‍താലിയോ ദാമ്പത്യമോ..
മനസ്സിലെ കിളിക്കൂടിനുള്ളില്‍ സ്നേഹമിന്നെവിടെ
മരുനിലംപോല്‍ അന്തരംഗം പൂക്കളില്ലിവിടെ....

ദാഹമോടെ നിന്നു പാടും വേഴാമ്പലിന്‍
മോഹസഞ്ചിയില്‍ ഒരു തുള്ളി നീരു വീഴുമ്പോള്‍
ദാഹമോടെ നിന്നു പാടും വേഴാമ്പലിന്‍
മോഹസഞ്ചിയില്‍ ഒരു തുള്ളി നീരു വീഴുമ്പോള്‍
അധരമതിലതിയാര്‍ത്തിയോടെ ചേര്‍ന്നിടും നേരം
മധുരഭാവമെല്ലാംപോയ് ജന്മശാപങ്ങള്‍ പോലെ
തേങ്ങിനിന്നതു ഹൃദയമോ ബന്ധങ്ങളോ ദാമ്പത്യമോ...
(മനസ്സിലെ കിളിക്കൂടിനുള്ളില്‍....)

manassilĕ kiḽikkūḍinuḽḽil snehaminnĕviḍĕ
marunilaṁpol andaraṁgaṁ pūkkaḽilliviḍĕ
sāndvanaṁ teḍuṁ edo pūṅguyilppāṭṭo
svandabandhaṅṅaḽ teḍuṁ pādirākkāṭro
iruḽuṁ hṛdayadaḍattilŏrudirināḽamāy māṟi...
manassilĕ kiḽikkūḍinuḽḽil snehaminnĕviḍĕ
marunilaṁpol andaraṁgaṁ pūkkaḽilliviḍĕ...

vaḻigaḽ mūḍi nilkkunnadu് svārtthamohamo
piḻaccuboguṁ kaṇakkugaḽ tan valiya pustagamo
vaḻigaḽ mūḍi nilkkunnadu് svārtthamohamo
piḻaccuboguṁ kaṇakkugaḽ tan valiya pustagamo..
mandragoḍikkasavinuḽḽil kortta saṅgalbaṁ
marivillubolĕ vegaṁ māññubogumboḽ
mithyayāyadu svapnamo pŏndāliyo dāmbatyamo..
manassilĕ kiḽikkūḍinuḽḽil snehaminnĕviḍĕ
marunilaṁpol andaraṁgaṁ pūkkaḽilliviḍĕ....

dāhamoḍĕ ninnu pāḍuṁ veḻāmbalin
mohasañjiyil ŏru tuḽḽi nīru vīḻumboḽ
dāhamoḍĕ ninnu pāḍuṁ veḻāmbalin
mohasañjiyil ŏru tuḽḽi nīru vīḻumboḽ
adharamadiladiyārttiyoḍĕ sernniḍuṁ neraṁ
madhurabhāvamĕllāṁpoy janmaśābaṅṅaḽ polĕ
teṅṅininnadu hṛdayamo bandhaṅṅaḽo dāmbatyamo...
(manassilĕ kiḽikkūḍinuḽḽil....)