(പു) കുറുമൊഴിയല്ലേ കുഞ്ഞുമൈനയല്ലേ
കൂടണഞ്ഞ കിളിയല്ലേ
(സ്ത്രീ) ഒരു പിടി മോഹം ഓമനിച്ചതല്ലേ
ഒന്നിനൊന്നു തുണയല്ലേ
(ഡു) സ്വരരാഗവീണയില് അരുരാഗ ഗീതികള്‍
ഒഴുകുന്ന വേളയില്‍ നിറദീപമാലകള്‍
(പു) സ്നേഹം കൊണ്ടൊരു കൊട്ടാരം
(ഡു) സ്വരരാഗവീണയില് അരുരാഗ ഗീതികള്‍
ഒഴുകുന്ന വേളയില്‍ നിറദീപമാലകള്‍
(പു) പാട്ടിന്റെ കൈ തൊട്ടാല്‍ മെയ്യാകേ രോമാഞ്ചം
(സ്ത്രീ) നിറനിലാപ്പൂങ്കാവില് നീയുമൊരു സംഗീതം
(പു) കാണാത്ത തീരങ്ങള്‍ കാണുന്നു സല്ലാപം
(സ്ത്രീ) മറനിലാപ്പൂമുറ്റം മാരനൊരു സംഗീതം
(ഡു) താരുണ്യ സേവയ്ക്കും പൂജയ്ക്കും നല്മോ നീ
(പു) നിറവിണ്ണിലായിരം
(സ്ത്രീ) പ്രിയവര്ണ്ണരാജികള്
(പു) വിരിയുന്ന പോലെയീ
(സ്ത്രീ) പ്രണയം മനോഹരം
(സ്ത്രീ) നീയെന്റെ പ്രേമത്തില്‍ പൂവിട്ട സങ്കല്‍പ്പം
(പു) കനിതരും മാഗന്ദം കാവലിനു വാസന്തം
(സ്ത്രീ) രാപ്പാടി ഓരോരോ രാഗത്തില്‍ മൂളുന്നു
(പു) തെളിയുമീ വാര്‍ത്തിങ്കല്‍ തേനലകള്‍ പെയ്യുന്നു
(സ്ത്രീ) ഈ രാവിലിനിയും ഞാന്‍ മോഹിച്ചു തളരില്ലേ
(ഡു) ഒരു പൊന്കിനാവിതാ മണിവാതില്‍ ചാരുന്നു
കളിമണ്വിളക്കിലെ തിരി താനുറങ്ങുന്നു
(ഡു) (കുറുമൊഴിയല്ലേ)
(ഡു) സ്നേഹം കൊണ്ടൊരു കൊട്ടാരം
സ്വരരാഗവീണയില് അരുരാഗ ഗീതികള്‍
ഒഴുകുന്ന വേളയില്‍ നിറദീപമാലകള്‍