കുറ്റാലം കുരുവീ...കൂത്താടിക്കുരുവീ
കുക്കുക്കൂ കൂവാതെ പാറിപ്പറക്കാം
ചിറ്റാമ്പല്ച്ചിറകില് ചില്ലോലും ചിലമ്പില്‍
ചിക് ചിക് ചിക് ചേലൊത്തു ചിമ്മിപ്പറക്കാം...
ഓ...ഓ...ഓ...
കുറ്റാലം കുരുവീ...കൂത്താടിക്കുരുവീ
കുക്കുക്കൂ കൂവാതെ പാറിപ്പറക്കാം...
ദൂരത്തെ മാനത്തെ നക്ഷത്രക്കുന്നിന്മേല്
കൂടാരം കൂട്ടിക്കളിക്കാം....
മഞ്ചാടിക്കാറ്റത്തെ മാമ്പൂവിന് ഊഞ്ഞാലേല്‍
മിന്നാരം മിന്നിത്തിളങ്ങാം...
മഴനിലാവിലീ മൈനപ്പെണ്ണിനെ
മടിയില്‍ വെയ്ക്കുമോ തിങ്കളേ....
ഗമധനിസാ നിധപമപാ
മപനിപ ഗമ പമ രിഗമരി നിരിസാ....
മഞ്ഞോലും മേഘത്തിന് മുറ്റത്തെ പൂന്തോപ്പില്‍
നീരാടിപ്പാടിപ്പതുങ്ങാം.....
കണ്ണാരം പൊത്താലോ...കിന്നാരം കൊഞ്ചാലോ...
പാവാടക്കുട്ടിക്കുറുമ്പു്....
മിനുമിനുങ്ങുമീ തേന്‍ നിലാവെന്
കവിളില്‍ നുള്ളുമോ തെന്നലേ....
ആ....ആ....ആ...ആ....
(കുറ്റാലം കുരുവീ.....)