Kakkaan pathikkumbol

കക്കാന്‍ പഠിക്കുമ്പോള്‍
Year
Language

കക്കാന്‍ പഠിക്കുമ്പോള്‍
നിക്കാന്‍ പഠിക്കണം
ഹോ ... കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍
നിക്കാന്‍ പഠിക്കണം
പഴഞ്ചൊല്ലില്‍ പതിരില്ല
പതിരുണ്ടേല്‍ എതിരില്ല
നമുക്കും ജീവിക്കണം - ഭൂമിയില്‍
നമുക്കും ജീവിക്കണം
കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍
നിക്കാന്‍ പഠിക്കണം
കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍
നിക്കാന്‍ പഠിക്കണം

നാടകമേ ഉലകം - നാളെ
നടപ്പതേയാരരിവാര്‍ - തോഴാ
നാടകമേ ഉലകം...
നിനൈപ്പതേ നടന്തു വിട്ടാല്‍
ഭാവിയെത്ര ശോഭനം
നിനൈപ്പതേ നടന്തു വിട്ടാല്‍
ഭാവിയെത്ര ശോഭനം
ആനാല്‍ നടപ്പതേ നിനൈത്തു വിട്ടാല്‍
ഫലമെത്ര ഭീകരം
ആനാല്‍ നടപ്പതേ നിനൈത്തു വിട്ടാല്‍
ഫലമെത്ര ഭീകരം ...
നാടകമേ ഉലകം ...
പഴഞ്ചൊല്ലില്‍ പതിരില്ല
പതിരുണ്ടേല്‍ എതിരില്ല
നമുക്കും ജീവിക്കണം - ഭൂമിയില്‍
നമുക്കും ജീവിക്കണം

കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍
നിക്കാന്‍ പഠിക്കണം
കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍
നിക്കാന്‍ പഠിക്കണം ...

കായംകുളം കൊച്ചുണ്ണി തന്‍
തത്ത്വശാസ്ത്രമേ വിജയിച്ചാലും ...
വിജയിച്ചാലും ...
കായംകുളം കൊച്ചുണ്ണി തന്‍
തത്ത്വശാസ്ത്രമേ വിജയിച്ചാലും ...
തത്ത്വശാസ്ത്രമേ വിജയിച്ചാലും ...

ഇല്ലാത്തോന്റെ കയ്യില്‍ നിന്നും
ഉള്ളതും അന്യായമായി
ഉള്ളവന്മാര്‍ കറന്നെടുക്കും
കാലം കലികാലം - ഈ
കാലം കലികാലം
അപ്പോഴുള്ളവന്റെ കയ്യില്‍ നിന്നും
വിശപ്പടക്കാന്‍ മാത്രം സ്വല്‍പ്പം
പകര്‍ന്നെടുത്താല്‍ കവര്‍ച്ചയാമോ
ചൊല്ല് ചങ്ങാതീ - സ്വല്‍പ്പം
പകര്‍ന്നെടുത്താല്‍ കവര്‍ച്ചയാമോ
ചൊല്ല് ചങ്ങാതീ ...

താന്‍ കുഴിക്കണ കുഴിയില്‍ വീഴാന്‍
കാത്തിരിക്കണ ഭൂതത്താന്മാര്‍
താമസിക്കണ മട്ടുപ്പാവിലെ
ഇത്തിക്കണ്ണികളല്ല - നമ്മള്‍
ഇത്തിക്കണ്ണികളല്ലല്ലോ ...

പഠിച്ചിട്ടും ജയിച്ചിട്ടും
ഫലമില്ലാതലയുന്ന (പഠിച്ചിട്ടും )
യുവതലമുറയുടെ കണ്ണീര്‍ത്തുള്ളികള്‍
പൊള്ളും കണ്ണീര്‍ത്തുള്ളികള്‍

ഈ വര്‍ഷം യുവ വര്‍ഷം
ഈ വര്‍ഷം യുവജന വര്‍ഷം
ഈ വര്‍ഷം യുവ വര്‍ഷം
ഈ വര്‍ഷം യുവജന വര്‍ഷം .....

kakkān paṭhikkumboḽ
nikkān paṭhikkaṇaṁ
ho ... kakkān paṭhikkumboḽ - nammaḽ
nikkān paṭhikkaṇaṁ
paḻañjŏllil padirilla
padiruṇḍel ĕdirilla
namukkuṁ jīvikkaṇaṁ - bhūmiyil
namukkuṁ jīvikkaṇaṁ
kakkān paṭhikkumboḽ - nammaḽ
nikkān paṭhikkaṇaṁ
kakkān paṭhikkumboḽ - nammaḽ
nikkān paṭhikkaṇaṁ

nāḍagame ulagaṁ - nāḽĕ
naḍappadeyārarivār - toḻā
nāḍagame ulagaṁ...
ninaippade naḍandu viṭṭāl
bhāviyĕtra śobhanaṁ
ninaippade naḍandu viṭṭāl
bhāviyĕtra śobhanaṁ
ānāl naḍappade ninaittu viṭṭāl
phalamĕtra bhīgaraṁ
ānāl naḍappade ninaittu viṭṭāl
phalamĕtra bhīgaraṁ ...
nāḍagame ulagaṁ ...
paḻañjŏllil padirilla
padiruṇḍel ĕdirilla
namukkuṁ jīvikkaṇaṁ - bhūmiyil
namukkuṁ jīvikkaṇaṁ

kakkān paṭhikkumboḽ - nammaḽ
nikkān paṭhikkaṇaṁ
kakkān paṭhikkumboḽ - nammaḽ
nikkān paṭhikkaṇaṁ ...

kāyaṁkuḽaṁ kŏccuṇṇi tan
tattvaśāstrame vijayiccāluṁ ...
vijayiccāluṁ ...
kāyaṁkuḽaṁ kŏccuṇṇi tan
tattvaśāstrame vijayiccāluṁ ...
tattvaśāstrame vijayiccāluṁ ...

illāttonṟĕ kayyil ninnuṁ
uḽḽaduṁ anyāyamāyi
uḽḽavanmār kaṟannĕḍukkuṁ
kālaṁ kaligālaṁ - ī
kālaṁ kaligālaṁ
appoḻuḽḽavanṟĕ kayyil ninnuṁ
viśappaḍakkān mātraṁ svalppaṁ
pagarnnĕḍuttāl kavarscayāmo
sŏll saṅṅādī - svalppaṁ
pagarnnĕḍuttāl kavarscayāmo
sŏll saṅṅādī ...

tān kuḻikkaṇa kuḻiyil vīḻān
kāttirikkaṇa bhūdattānmār
tāmasikkaṇa maṭṭuppāvilĕ
ittikkaṇṇigaḽalla - nammaḽ
ittikkaṇṇigaḽallallo ...

paṭhicciṭṭuṁ jayicciṭṭuṁ
phalamillādalayunna (paṭhicciṭṭuṁ )
yuvadalamuṟayuḍĕ kaṇṇīrttuḽḽigaḽ
pŏḽḽuṁ kaṇṇīrttuḽḽigaḽ

ī varṣaṁ yuva varṣaṁ
ī varṣaṁ yuvajana varṣaṁ
ī varṣaṁ yuva varṣaṁ
ī varṣaṁ yuvajana varṣaṁ .....