Kaivanna tangamalle

കൈവന്ന തങ്കമല്ലേ
Work
Year
Language

കൈവന്ന തങ്കമല്ലേ ഓമനത്തിങ്കള്‍ക്കുരുന്നല്ലേ
കണ്ണീര്‍ക്കിനാവുപോലെ അച്ഛന്റെ കണ്ണീര്‍ക്കുരുന്നുറങ്ങു്
കരയാതുറങ്ങുറങ്ങു് താരാട്ടാന്‍ അച്ഛനില്ലേയരികില്‍
ആരോരുമില്ലെങ്കിലും തുണയായ് അച്ഛനില്ലേ നിനക്കു്
മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണയ്ക്കു്

സൂര്യനെപ്പോലുയരാന്‍ അച്ഛന്റെ മാനത്തുണര്‍ന്നവനേ
അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേല്‍ പുഞ്ചിരിപൂണ്ടവനേ
ചെമ്പനീര്‍പ്പൂവുപോലെ തെന്നലില്‍ പൂമണം തൂവണം നീ
അച്ഛന്റെ സങ്കടങ്ങള്‍ മാറ്റുവാന്‍ ഓടി വരേണമെന്നും

തീയില്‍ കുരുത്തതല്ലേ എന്‍കുഞ്ഞു വേനലില്‍ വാടരുതേ
തണലില്ലാപ്പാഴ്മരുവില്‍ തണല്‍പോലെ അച്ഛനില്ലേയരികില്‍
തളരാതെ നീയുറങ്ങു്...നെഞ്ചകം വാടാതെ നീയുറങ്ങു്
നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാന്‍

kaivanna taṅgamalle omanattiṅgaḽkkurunnalle
kaṇṇīrkkināvubolĕ acchanṟĕ kaṇṇīrkkurunnuṟaṅṅu്
karayāduṟaṅṅuṟaṅṅu് tārāṭṭān acchanilleyarigil
ārorumillĕṅgiluṁ tuṇayāy acchanille ninakku്
maṭrārumillĕṅgiluṁ ĕnnumī daivamille tuṇaykku്

sūryanĕppoluyarān acchanṟĕ mānattuṇarnnavane
ambiḽikkuññinĕppol mugilinmel puñjiribūṇḍavane
sĕmbanīrppūvubolĕ tĕnnalil pūmaṇaṁ tūvaṇaṁ nī
acchanṟĕ saṅgaḍaṅṅaḽ māṭruvān oḍi vareṇamĕnnuṁ

tīyil kuruttadalle ĕnkuññu venalil vāḍarude
taṇalillāppāḻmaruvil taṇalbolĕ acchanilleyarigil
taḽarādĕ nīyuṟaṅṅu്...nĕñjagaṁ vāḍādĕ nīyuṟaṅṅu്
nŏmbarappūvidaḽāy ñānille ninnĕttaloḍiḍuvān