Kailaasattil taandavam

കൈലാസത്തില്‍ താണ്ഡവം
Work
Year
Language

കൈലസത്തില്‍ താണ്ഡവമാടും നടരാജാ
ഓ നടരാജാ
നീതാനിവള്‍ക്കു രക്ഷ എന്നിട്ടെന്തിനെനിക്കീ ശിക്ഷ?

നിന്‍ പൂജയില്‍ മുഴുകിയ കുസുമം ഞാന്‍
നിന്മുന്നില്‍ വെച്ചൊരു ദീപം ഞാന്‍
എന്തേ ഞാന്‍പിഴ ചെയ്തു? എന്തേ ഈ വിധി തന്നു?
നിന്‍ ചരണം ശരണം തേടുമ്പോള്‍
എന്‍ ചരണം ഹനനം ചെയ്തായോ?
ശംഭോ ഹരഹര മഹദേവാ നീ
ലീലകള്‍ കണ്ടുരസിക്കുകയോ?

ഞാന്‍ നടനമാടി നിന്‍ സേവകള്‍ ചെയ്തതിനു
നീതന്ന ഫലമിതോ കാലദമനാ
നാട്യമാടാന്‍ തെല്ലുമുതകാത്തതായുള്ള
പാദമെന്തിനു ഫാലനയനാ?
അംഗാംഗചലനങ്ങള്‍ രസലയന ഭാവങ്ങള്‍
മുഴുവനും പദബന്ധുരങ്ങള്‍
കാലെനിക്കില്ലെങ്കില്‍ എന്തിനീ ജീവിതം
ധര്‍മാര്‍ഥ ശരണപ്രഭാവാ
എന്‍ ഗതിയിതാവുകില്‍ നിന്‍ താളഗതിയെന്ത്?
ഞന്‍ ശിഥിലമായാല്‍ നിന്‍ നൃത്തഗതിയെന്ത്?
ഭൂതേശ്വരാ എന്‍ ഭുവനേശ്വരാ?
ഹരഹരാ.... മുരഹരാ... ഹരഹരാ.........

kailasattil tāṇḍavamāḍuṁ naḍarājā
o naḍarājā
nīdānivaḽkku rakṣa ĕnniṭṭĕndinĕnikkī śikṣa?

nin pūjayil muḻugiya kusumaṁ ñān
ninmunnil vĕccŏru dībaṁ ñān
ĕnde ñānpiḻa sĕydu? ĕnde ī vidhi tannu?
nin saraṇaṁ śaraṇaṁ teḍumboḽ
ĕn saraṇaṁ hananaṁ sĕydāyo?
śaṁbho harahara mahadevā nī
līlagaḽ kaṇḍurasikkugayo?

ñān naḍanamāḍi nin sevagaḽ sĕydadinu
nīdanna phalamido kāladamanā
nāṭyamāḍān dĕllumudagāttadāyuḽḽa
pādamĕndinu phālanayanā?
aṁgāṁgasalanaṅṅaḽ rasalayana bhāvaṅṅaḽ
muḻuvanuṁ padabandhuraṅṅaḽ
kālĕnikkillĕṅgil ĕndinī jīvidaṁ
dharmārdha śaraṇaprabhāvā
ĕn gadiyidāvugil nin dāḽagadiyĕnt?
ñan śithilamāyāl nin nṛttagadiyĕnt?
bhūdeśvarā ĕn bhuvaneśvarā?
haraharā.... muraharā... haraharā.........