കൈതൊഴാം കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കൈതവം നീക്കുവാന്‍ കാലടിയെന്നുമേ
കൈതൊഴാം കണ്ണാ (കൈതൊഴാം)
കബരിയില്‍ നീല പീലികള്‍ ചൂടി
കാനനമുരളിയില്‍ ഗാനങ്ങളൂതി
കബരിയില്‍ നീല പീലികള്‍ ചൂടി
കാനനമുരളിയില്‍ ഗാനങ്ങളൂതി
കബരിയില്‍ നീല പീലികള്‍ ചൂടി
കാനനമുരളിയില്‍ ഗാനങ്ങളൂതി
കാലികള്‍ മേഞ്ഞിടും വനങ്ങളിലോടി
കളിയാടും രൂപം കാണണമെന്നും (കൈതൊഴാം)
കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തില്‍ കാണണം ദേവാ
കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തില്‍ കാണണം ദേവാ
കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തില്‍ കാണണം ദേവാ
പാവനാ നിന്‍ പദം താണുതൊഴുന്നേന്‍
പാപവിനാശനാ വാതാലയേശാ (കൈതൊഴാം)