കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാം
ഓരോ കണ്ണിലും വാഴും ദൈവമേ
കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാം
ഓരോ കാതിലും കേള്‍ക്കും നാദമേ
നല്ല വാക്കുകള്‍ ചൊല്ലുവാനോരോ
നാവിലും നീ വിളങ്ങേണം....
കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാം
ഓരോ കണ്ണിലും വാഴും ദൈവമേ
കൈ തൊഴാം....കൈ തൊഴാം...
മിന്നലായതും തെന്നലായതും
നിന്റെ കാരുണ്യമല്ലയോ
കണ്ണുനീരിലും കാട്ടുപൂവിലും
നിന്റെ തേൻകണമല്ലയോ
എങ്ങുപോകിലും ഞങ്ങളോടൊത്തു
വന്നിടുന്നു നിന്‍ സ്നേഹവും
നിന്നിലല്ലയോ ഞങ്ങള്‍ കാണുന്നു
നന്മ ചേരും ഗുരുവെയും....
അക്ഷരങ്ങള്‍ തന്‍ ദേവവീഥിയില്‍
കൊച്ചുകാലടി വെയ്ക്കവേ
അമ്മയെപ്പോലെ അച്ഛനെപ്പോലെ
കാവല്‍ നില്‍ക്കുന്ന ദൈവമേ
നീ തരുന്നു തുറന്നു നോക്കുവാന്‍
ജീവിതമെന്ന പുസ്തകം
രാപ്പകലാകൽത്താളുകൾ അതിൽ
ഭാഗ്യമോ മയില്‍പ്പീലിയായ്...
കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാം
ഓരോ കണ്ണിലും വാഴും ദൈവമേ
കൈ തൊഴാം....കൈ തൊഴാം....