കാറ്റേ വാ കാറ്റേ വാ
കാവിലെപ്പൂമണം നുള്ളാന്‍ വാ
കല്ലുവെട്ടാംകുഴിത്താഴത്തു നിക്കുന്ന
കാട്ടുതെറ്റിപ്പഴം നീ കൊണ്ടുതാ
ചക്കരക്കാറ്റേ ചന്ദനക്കാറ്റേ
സദ്യവട്ടമേളവുമായ് സല്ക്കരിക്കാനോടിവരും
പൊന്നോണക്കാറ്റേ ഇളം നീരണിക്കാറ്റേ
നീരണിക്കാറ്റേ
ഈ മുള്പ്പൂവിനും തേന്‍ കൊണ്ടുവാ
ഈ ചെമ്പരത്തിക്കും തൂമണം താ
ഇല്ലിമുളം കാടുകളില്‍ നിന്റെഗാനമേളയിലെ
തംബുരുവും ശ്രുതിയുമായി പാടിവാ
കുമ്മിയാടിവാ
ഈ കാട്ടാറിലും നീരാടിവാ
ഈ രാജമല്ലിക്കും കാറ്റാടിതാ
അല്ലിമലര്‍ക്കാവുകളില്‍ പള്ളിവേട്ടയാടിവരും
തുമ്പികള്‍തന്‍ ചിറകിലേറിയാടിവാ
തുള്ളിയാടിവാ