കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം (കൈതപ്പൂവിൻ...)
പൂമാരാ.....
തെന്നി തെന്നി പമ്പ ചിരിച്ചു ചന്നം പിന്നം മുത്തു തെറിച്ചു
തുഴയിൽ ചിതറി വെള്ള താമര (തെന്നി തെന്നി...)
ഓലകൈയാൽ വീശിയെന്നെ ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2)
(കൈതപ്പൂവിൻ ....)
പോരൂ നീ...
കാതും കാതും കേട്ട രഹസ്യം കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (കാതും കാതും...)
ഇക്കിളിക്കു പൊൻ ചിലങ്ക കാതോല കൈവള പളുങ്കു മോതിരം (2)
(കൈതപ്പൂവിൻ ....)
കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം
കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ.