Kaduvaaye kiduva

കടുവായെ കിടുവ
Year
Language

തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
തെയ്യത്തോം - തകതകതക
(തെയ്യത്തോം )

ഹോയ് - ഹോയ് - ഹോയ്
കടുവായേ കിടുവ പിടിക്കുന്നോ
അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ
അയ്യയ്യേ
കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ
വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ - കുമാരി
പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ - കൂത്താടി
കനവും പോയേ - കളവും പോയേ - കാനാടി കുട്ടിച്ചാത്താ
വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ്
കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ

തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
തെയ്യത്തോം - തകതകതക
ആഞ്ഞിലിത്തടി വെട്ടിപ്പണിതൊരുമോടിവള്ളമിറക്കുന്നേ
മോടി വള്ളമിറക്കുന്നേ - ഹോയ്
വേലുമുര്‍ഖനും അട്ടച്ചുരുളനും ആഞ്ഞുചീറ്റി വലിക്കുന്നേ
ആഞ്ഞുചീറ്റി വലിക്കുന്നേ - ഹോയ്
ഒരുവള്ളപ്പാടിന്‍ ദൂരെ ചങ്ങാടം മാറ്റുന്നേ
ചങ്ങാടംമാറ്റുന്നേ - ഹോയ്
പൊടിമായാലീലാജാലം അടിവേരു പറിക്കുന്നേ
അടിവേരു പറിക്കുന്നേ - ഹോയ്
കരിമൂര്‍ഖനു പിടിവീണൊരു ഗരുഢന്‍ കളി കണ്ടോടാ
ഇടിമിന്നലോടെതിരാടിയ പന വീണതു കണ്ടോടാ
ഇടുങ്ങി നടുങ്ങി ഒടുങ്ങി മടങ്ങി അടങ്ങി ഒതുങ്ങി - ധൂം
കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ

പധപമ ഗമപധ പാ... (2)
സരിസരി സരിസരി സാ... (2)
ഹേഹേ...... എ.....
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം.
തെയ്യത്തോം - തകതകതക
(തെയ്യത്തോം )

കാട്ടുമാക്കനോടിഷ്ടം കൂടിയ വേട്ടനായുടെ കോലത്തില്‍
വേട്ടനായുടെ കോലത്തില്‍ - ഹോയ്
ചാട്ടവാറടി കപ്പം വാങ്ങുമൊരുത്തമത്തൊഴിലുണ്ടല്ലോ
ഉത്തമത്തൊഴിലുണ്ടല്ലോ - ഹോയ്
അടി പാതി ആളും പാതി ആഹാരം പപ്പാതി
ആഹാരം പപ്പാതി -ഹോയ്
അടിതെറ്റ്യാലാനേം വീഴും കരുമാടിപ്പിള്ളാരേ
കരുമാടിപ്പിള്ളാരേ - ഹോയ്
കൊലകൊമ്പനു വലവീണിടമസുരാംഗണപാതാളം
അതുകൊണ്ടൊരു കഥ ചൊല്ലെടാ കമലാസന പണ്ടാരം
അടിച്ചും ഒളിച്ചും അരിച്ചും പൊടിച്ചും നനച്ചും കുളിച്ചും വാ

കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ
മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ
വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ - കുമാരി
പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ - കൂത്താടി
കനവും പോയേ - കളവും പോയേ - കാനാടി കുട്ടിച്ചാത്താ
വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ്
ആവാഹായ – സ്വാഹാവായ – ആവാഹായ

tĕyyattoṁ tĕyyattoṁ tĕyyattoṁ tĕyyattoṁ
tĕyyattoṁ - tagadagadaga
(tĕyyattoṁ )

hoy - hoy - hoy
kaḍuvāye kiḍuva piḍikkunno
ambambo
marayondinu sāyamaḍikkunno
ayyayye
kaḍuvāye kiḍuva piḍikkunno - ambambo
marayondinu sāyamaḍikkunno - ayyayye
vavvālinĕ ūññāl āṭṭunno - kumāri
puḻamīninu nīndal kocciṅṅo - kūttāḍi
kanavuṁ poye - kaḽavuṁ poye - kānāḍi kuṭṭiccāttā
vāhāya svāhā vāya – hoy hoy hoy
kaḍuvāye kiḍuva piḍikkunno - ambambo
marayondinu sāyamaḍikkunno - ayyayye

tĕyyattoṁ tĕyyattoṁ tĕyyattoṁ tĕyyattoṁ
tĕyyattoṁ - tagadagadaga
āññilittaḍi vĕṭṭippaṇidŏrumoḍivaḽḽamiṟakkunne
moḍi vaḽḽamiṟakkunne - hoy
velumurghanuṁ aṭṭaccuruḽanuṁ āññusīṭri valikkunne
āññusīṭri valikkunne - hoy
ŏruvaḽḽappāḍin dūrĕ saṅṅāḍaṁ māṭrunne
saṅṅāḍaṁmāṭrunne - hoy
pŏḍimāyālīlājālaṁ aḍiveru paṟikkunne
aḍiveru paṟikkunne - hoy
karimūrghanu piḍivīṇŏru garuḍhan kaḽi kaṇḍoḍā
iḍiminnaloḍĕdirāḍiya pana vīṇadu kaṇḍoḍā
iḍuṅṅi naḍuṅṅi ŏḍuṅṅi maḍaṅṅi aḍaṅṅi ŏduṅṅi - dhūṁ
kaḍuvāye kiḍuva piḍikkunno - ambambo
marayondinu sāyamaḍikkunno - ayyayye

padhabama gamabadha pā... (2)
sarisari sarisari sā... (2)
hehe...... ĕ.....
tĕyyattoṁ tĕyyattoṁ tĕyyattoṁ.
tĕyyattoṁ - tagadagadaga
(tĕyyattoṁ )

kāṭṭumākkanoḍiṣṭaṁ kūḍiya veṭṭanāyuḍĕ kolattil
veṭṭanāyuḍĕ kolattil - hoy
sāṭṭavāṟaḍi kappaṁ vāṅṅumŏruttamattŏḻiluṇḍallo
uttamattŏḻiluṇḍallo - hoy
aḍi pādi āḽuṁ pādi āhāraṁ pappādi
āhāraṁ pappādi -hoy
aḍidĕṭryālāneṁ vīḻuṁ karumāḍippiḽḽāre
karumāḍippiḽḽāre - hoy
kŏlagŏmbanu valavīṇiḍamasurāṁgaṇabādāḽaṁ
adugŏṇḍŏru katha sŏllĕḍā kamalāsana paṇḍāraṁ
aḍiccuṁ ŏḽiccuṁ ariccuṁ pŏḍiccuṁ nanaccuṁ kuḽiccuṁ vā

kaḍuvāye kiḍuva piḍikkunno - ambambo
marayondinu sāyamaḍikkunno - ayyayye
vavvālinĕ ūññāl āṭṭunno - kumāri
puḻamīninu nīndal kocciṅṅo - kūttāḍi
kanavuṁ poye - kaḽavuṁ poye - kānāḍi kuṭṭiccāttā
vāhāya svāhā vāya – hoy hoy hoy
āvāhāya – svāhāvāya – āvāhāya