Kadirolappandalorukki

കതിരോലപ്പന്തലൊരുക്കി
Year
Language

കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്‍ക്കാനായ് (കതിരോല)
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം
നാടാകെ പാടാന്‍ വായോ
(കതിരോല)

വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ
മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആനയുമമ്പാരിയും കൊണ്ടുവായോ
(കതിരോല)

ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ
ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍
ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും
(കതിരോല)

kadirolappandalŏrukki
paḍagāḽimuṭramŏrukki māḽor
varavelkkānāy (kadirola)
uḍavāḽin dumbatt kuḍamullappū viriyunne
iḍanĕñjilĕ aṅgappāṭṭinṟĕyīṇaṁ
nāḍāgĕ pāḍān vāyo
(kadirola)

vīrāḽippaṭṭu ñŏṟiññadu mūvandiccĕmmugilo
mukkuṭriccāndu sārttuṁ mohaṅṅaḽo
ālavaṭṭaṅṅaḽuṁ vĕñjāmaraṅṅaḽuṁ
ānayumambāriyuṁ kŏṇḍuvāyo
(kadirola)

elelaṁ toṇiyaḍuttat pūkkaidattīratto
uḽkkaṇṇil premaṁ pūkkuṁ grāmattilo
sittirappallakkil muttaṇiśayyayil
ārppuṁ kuravayumāy kŏṇḍuboguṁ
(kadirola)