കതിര്‍മണ്ഡപമൊരുക്കീ ഞാനൊരു
കതിര്‍ മണ്ഡപമൊരുക്കീ
ആ........
മനസ്സിന്റെ നാലുകെട്ടിന്‍ മണിമുറ്റത്ത്
മന്ദാരപ്പൂങ്കാവിന്‍ തിരുമുറ്റത്ത്
സ്വപ്നങ്ങള്‍ തോരണങ്ങള്‍ ചാര്‍ത്തി
കല്പന നിറപറയൊരുക്കി
ആയിരത്തിരി വിളക്കേന്തി
ആശകള്‍ നാദസ്വരം മുഴക്കി
അറിഞ്ഞില്ല ആരും അറിഞ്ഞില്ല
ആത്മാവില്‍ സ്വയംവരം നടന്നു
മെയ്യോടു മെയ്യുരുമ്മിയിരുന്നു
മെല്ലെ എന്‍ മലര്‍മിഴി അടഞ്ഞു
കൈവളകള്‍ നാണത്താലിളകി
കണ്മുന്നില്‍ മാധവങ്ങള്‍ വിടര്‍ന്നു
അറിഞ്ഞില്ല ആരും അറിഞ്ഞില്ല
ആത്മാവില്‍ സ്വയംവരം നടന്നു