ആല്‍മരം ചായും നേരം
ആശ്രയം മായും നേരം
ആത്മദുഃഖം വിതുമ്പുന്നു
വേര്‍പെടും ബന്ധങ്ങള്‍
വേനല്‍ കുടീരങ്ങള്‍
ദാഹാഗ്നിയില്‍ എരിയുന്നു
കണ്ണുനീര്പ്പാടമോ പാഴ്മണക്കാടോ
കാനല്‍ തടാകമോ കാണാക്കിനാവോ
കൈവശം നിങ്ങള്‍ നേടുന്നു
(ആല്‍മരം )
ഓഹരി വാങ്ങി ഈ ഊഴിയും വാനവും
ഒരു നാള് തമ്മില്‍ പിരിഞ്ഞേ പോയ്
താരക പൊന്‍പണം മാനത്തു മിന്നുമ്പോള്‍
താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയിയോ
ഓ ഭാഗ്യപത്രങ്ങളേ പാപ പുണ്യങ്ങളേ
മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന് താവളം
എങ്ങു പോയ് നീ തൊഴും സ്വര്‍ണ്ണ ദീപം
(ആല്‍മരം )
തങ്ങളില്‍ തല്ലിയീ ആഴിയും തീരവും
പിന്നെയും തമ്മില്‍ അകന്നാലും
പാവമാം തീരത്തെ പുല്കുന്ന സാഗരം
പാതിരാ കാറ്റില്‍ തേങ്ങുന്നു
ഓ സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ
വേര്‍പെടാന്‍ ആവുമോ നീളുമീ യാത്രയില്‍
പാവനം പൈതൃകം നേടുമോ നീ
(ആല്‍മരം )