വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി
പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ് (വാർമേഘ.....)
കാണാപ്പൂങ്കാറ്റായ് ചുരമിറങ്ങി മേയാം
കടലലമേല് കൂത്താടി നീന്താം (കാണാപ്പൂങ്കാറ്റായ്...)
ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത
കുസൃതിക്കുരുന്നു മനസ്സുകളെ......
വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി
പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ്
മാമഴച്ചേലോലും മണിച്ചിത്രശലഭങ്ങളേ
ചിറകെറിഞ്ഞു കൂടെ പോരുമോ
മാമരത്തണലത്തെ മരതകക്കൂടിനുള്ളിൽ
മിഴിയുഴിഞ്ഞു പാട്ടുപാടുമോ.....
ഏഹേ...പൊന്നോലപ്പന്തുകെട്ടി അമ്മാനം തത്തിക്കളിക്കാം
അമ്പിളിവള്ളിയിലക്കരെയിക്കരെ ഊഞ്ഞാലാടാം (പൊന്നോല....)
ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത
കുസൃതിക്കുരുന്നു മനസ്സുകളെ.......
വാർമേഘത്തേരിറങ്ങി വഴിയോരക്കാവു ചുറ്റി
പറ പറ പറന്നുയരണമൊരു പനിമതിക്കിളിയായ്
പൂവെയില്ക്കസവോലും പുഴയിലെ മീനുകളേ
കരകടന്നു കൂടെപ്പോരുമോ
കാവടിക്കളിയാടും കനവിലെ തുമ്പികളേ
തുടിതുടിച്ചു തുള്ളിയാടുമോ
അമ്പാരിച്ചന്തമണിഞ്ഞും അണിയാരത്തൊങ്ങലണിഞ്ഞും
ഉള്ളിലുണരണൊരുത്സവമേളത്തില് ആടാം പാടാം..(അമ്പാരി...)
ചെറുചിലമ്പിട്ട കുറുകുറുമ്പൊത്ത
കുസൃതിക്കുരുന്നു മനസ്സുകളെ.......
(വാർമേഘത്തേരിറങ്ങി....)