കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കടീ (2)
വാലു വീശി കൊമ്പു കുലുക്കി കുളമ്പടിക്കെന്റെ മാണിക്യാ
കെഴക്കുന്നെത്തിയ കൂട്ടരെ വടക്കു നാട്ടിലെ കൂട്ടരേ
പറപറക്കണൊരെതിരിൻ നെഞ്ചിലു കരിമരുതിന്റെ വിരിനുകം
മേലേ മാനത്തെ മരമടിയുടെ ഉശിരു നോക്കട മാക്കോതേ
മാരിമുകിലിന്റെ ചേറു കലക്കി പാഞ്ഞു പോകണതാരാണ്
ആദിത്യൻ ചേലുള്ള കാളേ നിന്റെ ചുട്ടിക്കു പൊട്ടിട്ടതാരാണൂ
ആവണക്കെണ്ണ ഉഴിഞ്ഞു തരാം ആമാടപ്പൊന്നും പണിഞ്ഞു തരാം
കാളവരമ്പത്തു ഊയാലതിന്തകം ആഞ്ഞു തളർന്നുടനുന്നം
പിടിച്ചെന്റെ മാനം കാക്കണം നീ മാണിക്യാ
മാനം കാക്കണം നീ
(കടമ്പനാട്ടു കാളവേല...)
കുന്നേലെ ചന്ത ഉഴുതുമറിച്ചേ ചെളിപ്പത തട്ടിച്ചിതറി (2)
പത്തു പണത്തിനു വാതു പിടിച്ചവനക്കരെ നോക്കി
വാലും പൊക്കി കുടമണി കിണി കിണിയാട്ടിപ്പാഞ്ഞൊരു താരിക്കാളേ
ഹെയ് മൂത്ത മുതുക്കൻ മൂരാച്ചികളേ തട്ടിയൊതുക്കിയ ചില്ലച്ചാരേ
നുരച്ച കള്ളും നിറമുറ മുതിരയും അരച്ചു നൽകാം വന്നാട്ടേ
ജീഹോ ജീഹോ
കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കി
നേർക്കു നേരെ നെഞ്ചു വിരിച്ച് തല കൊടയണ കണ്ടോ നീ
കെഴക്കൂന്നെത്തിയ കൂട്ടരെ വടക്കൂന്നെത്തിയ കൂട്ടരേ
പറപറക്കണ ചിന്നത്തിൻ നെഞ്ചിലു കരിമരുതിന്റെ വിരിനുകം