സ്വപ്നശതങ്ങള്‍ മയങ്ങുമെന്നാനന്ദ
സ്വര്ഗ്ഗത്തിലാദ്യം വിരിഞ്ഞ മുല്ലേ
മുത്തണിപ്പല്ലുകള് കാട്ടിച്ചിരിച്ചെന്റെ
ചിത്തം കവരുന്ന കൊച്ചുമുല്ലേ (സ്വപ്നശതങ്ങള്‍)
കൊച്ചുമുല്ലേ കൊച്ചുമുല്ലേ
കല്പകത്തോപ്പീന്നു വന്ന മുല്ലേ - എന്റെ
കല്പകവല്ലിയില് പൂത്ത മുല്ലേ
കല്പകത്തോപ്പീന്നു വന്ന മുല്ലേ - എന്റെ
കല്പകവല്ലിയില് പൂത്ത മുല്ലേ
ഇപ്പടിയാനന്ദമെന്തു മുല്ലേ - നീയും
സ്വപ്നങ്ങള്‍ കണ്ടോ കൊച്ചുമുല്ലേ (സ്വപ്നശതങ്ങള്‍)
കൊച്ചുമുല്ലേ കൊച്ചുമുല്ലേ
കളകളം പാടി പറക്കുവാന്‍ ചിന്തയ്ക്കു
കനകച്ചിറകുകള് തന്ന മുല്ലേ
കളകളം പാടി പറക്കുവാന്‍ ചിന്തയ്ക്കു
കനകച്ചിറകുകള് തന്ന മുല്ലേ
കരളില്‍ സുഗന്ധം പകര്‍ന്ന മുല്ലേ ഒരു
കമനീയ ലോകം തുറന്ന മുല്ലേ (സ്വപ്നശതങ്ങള്‍)