കണ്ടാല്‍ നല്ലൊരു മാരന്റെ ഖല്ബില്
പണ്ടേ കുടികൊണ്ട മണവാട്ടി
കാണാന്‍ ചേലുള്ള മാരന്റെ കണ്ണില്‍
കണ്ണായ് തുടിക്കണമണവാട്ടി
സ്വപ്നം പൂക്കും രാവായി സ്വര്‍ഗ്ഗം കാണും രാവായി
കണ്ണില്‍ കാണാന്‍ കൊതിയായി നെഞ്ചില്‍ നെഞ്ചില്‍ മൊഴിയായി
കണ്ണിലണഞ്ഞൊരു ഹൂറിയെ മാരന് മാറിലൊതുക്കും ഹാലായി
എന്തിനാണീ കള്ളനാണം വെണ്ണിലാവിന്ന്?
എന്തിനാണീ കള്ളനോട്ടം പെണ്‍കിടാവിന്ന്?
ചുണ്ടില്‍ ചോരപ്പൂവായി പൂവില്‍ പുത്തന്‍ തേനായി
കണ്ണില്‍ മയ്യിന്‍ കടലായി ഉള്ളില്‍ മോഹത്തിരയായി
മുന്പുപറഞ്ഞൊരു കളിവാക്കോര്ത്ത് നെഞ്ചുമിടിക്കും ഒന്നായി
എന്തിനാണീ മൌനമിപ്പോല് മാരിവില്ലിന്ന്?
എന്തിനാണീ ചങ്കടപ്പ് മാന്കിടാവിന്ന്?