Kadalum malayum

കടലും മലയും
Work
Year
Language

കടലും മലയും കടന്ന് ഒരു
കരളിന്‍ തുടിപ്പുകള്‍ വരവായ്
വിരിയും മുകില്‍ നിരകള്‍ സദയമേകിയ
കുളിര്‍ച്ചിറകേറിപ്പറന്നിതാ വരവായ്

താമരമിഴികള്‍ തളരുവതെന്തേ
പ്രേമദേവന്‍ വരവായല്ലോ
പൊന്‍‌കവിളില്‍ ചുവപ്പുമായ് ചെഞ്ചൊടിയില്‍ ചിരിയുമായ്
എന്തിനൊന്നുമറിയാത്ത നോട്ടം?

മണവാട്ടി ചൊടിക്കേണ്ട മലര്‍മാലയണിയാം
മലരമ്പന്‍ മണിത്തേരില്‍ വരവായല്ലോ
പൊന്‍‌പറയും വിളക്കുമായ് അമ്പിള്ളിപ്പൊന്‍ താലവുമായ്
അന്‍പിലേ ചിരിച്ചുംകൊണ്ട് പോരാം

കസവിട്ടപുടവയും കവണിയും ചാര്‍ത്തി
കനകത്തിന്‍ താലിയും മാലയും ചാര്‍ത്തി
ചന്തമോടു കണവന്റെ കൈപിടിച്ചു നടക്കുമ്പോള്‍
മിണ്ടുമോ?
മിണ്ടുമോ നീയറിയുമോ എന്നെ?

kaḍaluṁ malayuṁ kaḍann ŏru
karaḽin duḍippugaḽ varavāy
viriyuṁ mugil niragaḽ sadayamegiya
kuḽirsciṟageṟippaṟannidā varavāy

tāmaramiḻigaḽ taḽaruvadĕnde
premadevan varavāyallo
pŏn‌kaviḽil suvappumāy sĕñjŏḍiyil siriyumāy
ĕndinŏnnumaṟiyātta noṭṭaṁ?

maṇavāṭṭi sŏḍikkeṇḍa malarmālayaṇiyāṁ
malaramban maṇitteril varavāyallo
pŏn‌paṟayuṁ viḽakkumāy ambiḽḽippŏn dālavumāy
anpile siriccuṁkŏṇḍ porāṁ

kasaviṭṭabuḍavayuṁ kavaṇiyuṁ sārtti
kanagattin dāliyuṁ mālayuṁ sārtti
sandamoḍu kaṇavanṟĕ kaibiḍiccu naḍakkumboḽ
miṇḍumo?
miṇḍumo nīyaṟiyumo ĕnnĕ?