Kadalum karayum

കടലും കരയും
Year
Language

ആഹാ...ഹാ...ഉംഹും ഉംഹും...
കടലും കരയും ചുംബനത്തില്‍
കാറ്റും ലതയും ചുംബനത്തില്‍
വാനവും ഭൂമിയും ആലിംഗനം ചെയ്യും
വാസന്തമണ്ഡപം ചക്രവാളം
ചക്രവാളം...ചക്രവാളം....
(കടലും കരയും ചുംബനത്തില്‍)

ശാരദസുന്ദര സന്ധ്യാവാനം
തരംഗ ചഞ്ചല സ്വാഗതഗാനം
ആ...മറ്റൊരു സന്ധ്യയായ് ഓമന നിന്നൂ
മറ്റൊരു സാഗരമായ് നീ ഉയര്‍ന്നൂ....
ഉയര്‍ന്നൂ...ഉയര്‍ന്നൂ....
മറ്റൊരു സാഗരമായ് നീ ഉയര്‍ന്നൂ....
ആഹാഹാ ആഹാഹാ ആഹാഹാ...ആ...
(കടലും കരയും ചുംബനത്തില്‍...)

മാദക സായാഹ്ന സിന്ദൂരങ്ങള്‍
വാരിച്ചൂടി നിന്‍ പ്രമദ കപോലം..
ആ...ആടിത്തുള്ളിയും തളരാത്ത തിരപോല്‍
ആളുകയാണെന്‍ ചപലവികാരം...
വികാരം...വികാരം...
ആളുകയാണെന്‍ ചപലവികാരം...
ആഹാഹാ ആഹാഹാ ആഹാഹാ...ആ...

āhā...hā...uṁhuṁ uṁhuṁ...
kaḍaluṁ karayuṁ suṁbanattil
kāṭruṁ ladayuṁ suṁbanattil
vānavuṁ bhūmiyuṁ āliṁganaṁ sĕyyuṁ
vāsandamaṇḍabaṁ sakravāḽaṁ
sakravāḽaṁ...sakravāḽaṁ....
(kaḍaluṁ karayuṁ suṁbanattil)

śāradasundara sandhyāvānaṁ
taraṁga sañjala svāgadagānaṁ
ā...maṭrŏru sandhyayāy omana ninnū
maṭrŏru sāgaramāy nī uyarnnū....
uyarnnū...uyarnnū....
maṭrŏru sāgaramāy nī uyarnnū....
āhāhā āhāhā āhāhā...ā...
(kaḍaluṁ karayuṁ suṁbanattil...)

mādaga sāyāhna sindūraṅṅaḽ
vāriccūḍi nin pramada kabolaṁ..
ā...āḍittuḽḽiyuṁ taḽarātta tirabol
āḽugayāṇĕn sabalavigāraṁ...
vigāraṁ...vigāraṁ...
āḽugayāṇĕn sabalavigāraṁ...
āhāhā āhāhā āhāhā...ā...