കടലുകളിരമ്പുന്നു കാട
പ്പറവകള്‍ കരയുന്നു
ഹൃദയബന്ധം കാത്ത ചില്ലകള്‍
ചിതറി വീഴുന്നു ചിതറി വീഴുന്നു
കടലുകളിരമ്പുന്നു....
എവിടെ സാന്ത്വനഗീതികള്‍
എവിടെ ശാന്തിവചസ്സുകള്‍
പുളകമേകിയ ചൈത്രപൌര്‍ണ്ണമി
കളഭമാടിയ രജനികള്‍
എവിടേ.. എവിടേ.. ഓ...
കടലുകളിരമ്പുന്നു.....
ഇന്ദ്രധനുസ്സുകള്‍ മാഞ്ഞുപോയ്
ഇടവമുകില്‍ത്തിരയാട്ടമായ്
ഇവിടെയീശ്രീകോവില്‍ തകരുമോ
രിടിമുഴക്കം കേള്‍ക്കുന്നൂ
വഴിയോ എവിടേ.. ഓ....
കടലുകളിരമ്പുന്നു.....